ഡൽഹി വിമാനത്താവളത്തിൽ കോവിഡ് നിയന്ത്രണത്തിന് സർക്കാർ അധ്യാപകർ; വിവാദമായതോടെ പിൻവലിച്ചു
text_fieldsന്യൂഡൽഹി: ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിൽ കോവിഡ് നിയന്ത്രണത്തിനായി സർക്കാർ സ്കൂൾ അധ്യാപകരെ നിയോഗിച്ച തീരുമാനം ഡൽഹി സർക്കാർ പിൻവലിച്ചു. പ്രതിഷേധങ്ങൾ ശക്തമായ സഹാചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചത്. ഡിസംബർ 31 മുതൽ ജനുവരി 15 വരെ ഡൽഹി വിമാനത്താവളത്തിൽ കോവിഡ് നിയന്ത്രണത്തിനായി സർക്കാർ അധ്യാപകരെ നിയോഗിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് ഡൽഹി സർക്കാർ ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവ് പിൻവലിച്ചുകൊണ്ട് ജില്ലാ ദുരന്ത നിവാരണ സേന പ്രസ്താവനയിറക്കി. ആവശ്യമെങ്കിൽ വിമാനത്താവളത്തിൽ സന്നദ്ധ സേവകരെ നിയോഗിക്കുമെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.
വിമാനത്താളവത്തിൽ ആളുകൾ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഇത്തരമൊരു നിയമനത്തിന് അധികൃതർ മുതിർന്നത്.
ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കണമെന്നും മറ്റ് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്നും സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ആശുപത്രികൾ കോവിഡിന് സജ്ജമാണോ എന്നറിയാൻ ഇന്ന് രാജ്യത്താകമാനം മോക്ഡ്രില്ലും സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

