Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡിന് നടുവിൽ കസേരയിലിരുന്ന് എടുത്ത റീൽ വൈറൽ; ഒടുവിൽ അറസ്റ്റ്
text_fieldsbookmark_border
ന്യൂഡൽഹി: ഹൈവേയിലെ മധ്യത്തിൽ ഗതാഗതത്തിന് തടസ്സമാകുന്ന വിധത്തിൽ കസേരയിൽ ഇരുന്ന് റീൽ എടുത്തയാൾ അറസ്റ്റിൽ. റീൽ സമൂഹമാധ്യമത്തിൽ വൈറലായ ശേഷമാണ് ഡൽഹി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഏറെ തിരക്കുള്ള റോഡിന്‍റെ നടുവിൽ ബൈക്ക് നിർത്തിയിട്ട് അതിനടുത്ത് കസേരയിൽ ഇരിക്കുന്ന തരത്തിലാണ് റീൽ ചിത്രീകരിച്ചിരിക്കുന്നത്. റീൽ എടുത്തയാൾക്കെതിരെ ഉയർന്ന പിഴ ചുമത്തണമെന്ന് പല സമൂഹമാധ്യമ ഉപയോക്താക്കളും ആവശ്യപ്പെട്ടു. യുവാവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
നേരത്തെ ഡൽഹിയിലെ വെസ്റ്റ് വിനോദ് നഗർ പ്രദേശത്ത് രാത്രിയിൽ ഒരു യുവാവ് അതിവേഗത്തിൽ വാഹനമോടിച്ച സംഭവം ഉണ്ടായിരുന്നു. ഏപ്രിൽ ഒമ്പതിന് രജൗരി ഗാർഡനിൽ നിന്ന് ഒരു ബൈക്ക് യാത്രികനെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കെ.ടി.എം ബൈക്കിൽ സ്റ്റണ്ട് ചെയ്യുന്ന ഇയാളുടെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.
Next Story

