Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉടുതുണിക്ക്...

ഉടുതുണിക്ക് മറുതുണിയില്ല, പുതിയത്​ വാങ്ങാൻ കാശില്ല -ഡൽഹി കലാപത്തിൻെറ ബാക്കിപത്രം

text_fields
bookmark_border
ഉടുതുണിക്ക് മറുതുണിയില്ല, പുതിയത്​ വാങ്ങാൻ കാശില്ല -ഡൽഹി കലാപത്തിൻെറ ബാക്കിപത്രം
cancel

ന്യൂഡൽഹി: സംഘ്​പരിവാർ പ്രവർത്തകർ ഡൽഹിയിൽ കലാപം തുടങ്ങിവെച്ചത്​ കഴിഞ്ഞ ഞായറാഴ്​ചയായിരുന്നു. നാലു ദിവസം അക്രമികൾ അഴിഞ്ഞാടിയ ഡൽഹി ശാന്തമാകാൻ തുടങ്ങിയിട്ട്​ രണ്ടു ദിവസവും. കലാപകാരികളിൽ നിന്നും തലനാരിഴക്ക്​ ജീവൻ മാത്രം രക്ഷപ്പെട്ട ആശ്വാസത്തിലാണ്​ മിക്കവരും.

പലർക്കും ധരിച്ചിരുന്ന വസ്​ത്രം മാത്രമല്ലാതെ മറ്റൊന്നും ഇപ്പോൾ സ്വന്തമായില്ല. വടക്കുകിഴക്കൻ ഡൽഹിയിലെ ശിവ്​ വിഹാറിലായിരുന്നു കലാപകാരികൾ ഏറ്റവും കൂടുതൽ നാശം വിതച്ചത്​.

ശിവ്​ വിഹാറിൽ താമസിച്ചിരുന്ന ബിൽക്കീസ്​ ബാനുവിന്​ തൻെറ നാടിൻെറയും വീടിൻെറയും ഇപ്പോഴ​ത്തെ അവസ്​ഥ കണ്ടിട്ട്​ കരച്ചിലടക്കാൻ കഴിയുന്നില്ലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്​ചയായിരുന്നു ബിൽക്കീസ്​ ബാനുവിൻെറ വീട്ടിലേക്ക്​ സംഘ്​പരിവാർ പ്രവർത്തകർ ആയുധങ്ങളുമായി ഇരച്ചെത്തിയത്​. കലാപകാരികൾ പിന്നീട്​ വീടിന്​ തീവെച്ചു. വീട്​ കത്തിയെരിയുന്നതിൻെറ തീനാളം ഇപ്പോഴും ഈ 60 കാരിയുടെ കണ്ണുകളിൽ ​െതളിഞ്ഞുവരും.

35 വർഷം ജീവിതത്തിൻെറ ഭാഗമായ വീടിനായിരുന്നു അക്രമികൾ തീവെച്ചത്​. വീടിനോട്​ ചേർന്ന്​ കുടുംബത്തിൻെറതന്നെ ഒരു കടയും ഉണ്ടായിരുന്നു. കലാപകാരികൾ എത്തു​​േമ്പാൾ ബിൽക്കീസ്​ വീടിനകത്തായിരുന്നു. ആദ്യം എന്താണ്​ സംഭവിക്കുന്നതറിയാതെ പകച്ചുനിന്നു. തീയും പുകയും ഉയരുന്നതുകണ്ട്​ ജീവൻ രക്ഷിക്കാനായി ഓടി. ഒാട്ടത്തിനിടയിൽ തട്ടിവീണു.

വീടിനകത്ത്​ കലാപകാരികൾ ഓടി നടക്കുന്നുണ്ടായിരുന്നു. വീട്ടിലേക്കും കടയിലേക്കും തീ പടർന്നു. ഇതിനിടയിൽ മൂത്ത മകൻ മുഹമ്മദ്​ യൂസഫ്​ (42) വീട്ടിനകത്തുനിന്നും എങ്ങനെയോ രക്ഷ​പ്പെടുത്തി. അവിടെനിന്നും സുരക്ഷിത സ്​ഥാനത്തേക്ക്​ മാറാനുള്ള ഓട്ടമായിരുന്നു പിന്നീട്​ -കണ്ണുതുടച്ചുകൊണ്ട്​ ബിൽക്കീസ്​ ബാനു പറഞ്ഞു.

ബിൽക്കീസിൻെറ രണ്ടു നില വീടു​ം കടയും നിമിഷങ്ങൾക്കകം ചാരമായി. ബിൽക്കീസും അവരുടെ രണ്ടു മക്കളും ഭാര്യമാരും സമീപത്തെ ദേവാലയത്തിൽ അഭയം പ്രാപിച്ചിരിക്കുകയാണി​േപ്പാൾ. ശിവ്​ വിഹാറിൽ മാത്രം നൂറുകണക്കിന്​ കുടുംബങ്ങളാണ്​ ഒഴിഞ്ഞുപോയത്​.

കഴിഞ്ഞ തിങ്കളാഴ്​ച ധരിച്ച വസ്​ത്രമാണ്​ ഇപ്പോഴും അവർ ധരിച്ചിരിക്കുന്നത്​. മാറിയുടുക്കാൻ ഒരു വസ്​ത്രം പോലും ബാക്കിയില്ല. ഞാനിട്ടിരിക്കുന്ന ഈ ഷർട്ട്​ ഇപ്പോൾ തന്നെ തിരികെ നൽകാമെന്ന്​ പറഞ്ഞ്​ അയൽക്കാരനോട്​ കഴിഞ്ഞ തിങ്കളാഴ്​ച വാങ്ങിയതാണ്​- നിസഹായതയോടെ താനിട്ടിരിക്കുന്ന ഷർട്ട്​ കാട്ടി മുഹമ്മദ്​ യൂസഫ്​ ​പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCitizenship Amendment ActCAA protestDelhi violencedelhi riots
News Summary - Delhi violence woman recalls escaping arson- India news
Next Story