ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹരജികൾ വെള്ളിയാഴ്ച പരിഗണിക്കണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഡൽഹി വംശീയാക്രമണങ്ങൾക്ക് വഴിവെച്ച വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബി.ജെ. പി നേതാക്കൾക്കെതിരായ ഹരജി വെള്ളിയാഴ്ച പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഏപ്രി ൽ 23ലേക്ക് േകസ് നീട്ടിവെച്ച ഡൽഹി ഹൈകോടതി വിധി തെറ്റാണെന്ന് വ്യക്തമാക്കിയ സുപ്രീംകേ ാടതി, കേസ് വൈകാതെ തീർപ്പാക്കണമെന്നും നിർദേശിച്ചു.
വിദ്വേഷപ്രസംഗം നടത്തിയ കേ ന്ദ്ര മന്ത്രി അനുരാഗ് ഠാകുർ, ബി.ജെ.പി നേതാക്കളായ കപിൽ മിശ്ര, പർവേശ് വർമ, അഭയ് വർമ എന്നിവർക്കെതിരായ കേസ് അടിയന്തരമായി പരിഗണിച്ച ജസ്റ്റിസ് മുരളീധറിനെ നാടകീയമായി സ്ഥലം മാറ്റി അട്ടിമറിച്ച വിധിയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തിരുത്തിയത്. ഇത്രയും ദീർഘിച്ച സമയം കേസ് നീട്ടിവെച്ചത് നീതികരിക്കത്തക്കതാണെന്ന് തങ്ങൾ കരുതുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അധികാര പരിധി കടന്ന് വിഷയം ഏറ്റെടുക്കുന്നുമില്ല.
ഹർഷ് മന്ദറിനെതിരെ കോടതിയലക്ഷ്യ നീക്കം
അതേസമയം, സുപ്രീംകോടതിയിൽ വിശ്വാസമില്ലെന്ന് ജാമിഅ മില്ലിയയിലെ പൗരത്വ പ്രക്ഷോഭ വേദിയിൽ പ്രസംഗിച്ച ഹർഷ് മന്ദറിനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. സുപ്രീംകോടതിയിൽ വിശ്വാസമില്ലെന്ന് ഹർഷ് പറഞ്ഞത് കേട്ട് ക്ഷുഭിതനായ ചീഫ് ജസ്റ്റിസ് ബോബ്ഡെ സുപ്രീംകോടതിയെ പരിഹാസത്തിനുള്ള സ്ഥലമാക്കി മാറ്റരുതെന്ന് ആവശ്യപ്പെട്ടു.
കോടതിയലക്ഷ്യം തീർപ്പാക്കിയ ശേഷമേ ഹർഷ് മന്ദറിെൻറ ഹരജി കേൾക്കൂ എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹർഷ് മന്ദർ ഇന്ത്യക്ക് പുറത്താണെന്ന് അഭിഭാഷക പറഞ്ഞെങ്കിലും ചീഫ് ജസ്റ്റിസ് സമ്മതിച്ചില്ല. വെള്ളിയാഴ്ചതന്നെ വിഷയം പരിഗണിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.
ഡൽഹിയിൽ സമാധാന ചർച്ചക്ക് ബി.ജെ.പി വേണം
വംശീയാക്രമണം നടന്ന ഡൽഹിയിൽ സമാധാനം തിരിച്ചുകൊണ്ടുവരാൻ ബി.ജെ.പി നേതാക്കളും മുസ്ലിം കക്ഷികളുമായുള്ള ചർച്ച അനിവാര്യമാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. ബി.ജെ.പി നേതാക്കളെ വിളിച്ച് സമാധാനചർച്ച നടത്തണമെന്ന നിർദേശം മുന്നോട്ടുവെച്ച ബോബ്ഡെ അക്കാര്യം ഡൽഹി ഹൈകോടതിക്ക് മുന്നിൽ അവതരിപ്പിക്കാൻ സുപ്രീംകോടതി അഭിഭാഷകൻ കോളിൻ ഗോൺസാൽവസിനോട് ആവശ്യപ്പെട്ടു.
മുസ്ലിം കക്ഷികളിൽനിന്ന് ചർച്ചക്ക് ഒരാളെ നിർദേശിക്കാൻ തയാറാണെന്ന് അവർക്ക് വേണ്ടി ഹാജരായ അഡ്വ. കോളിൻ ഗോൺസാൽവസ് പറഞ്ഞു. ചർച്ചക്ക് ബി.ജെ.പി നേതാവിനെ നിർദേശിക്കാൻ പറഞ്ഞപ്പോൾ എസ്.ജി ഒഴിഞ്ഞുമാറി. ബി.ജെ.പിയില്ലാതെ സമാധാന ചർച്ചകൊണ്ട് കാര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
