Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ പ്രക്ഷോഭം:...

ഡൽഹിയിലെ പ്രക്ഷോഭം: അക്രമം മതം ചോദിച്ച്​; കൂടുതൽ സേനയെ വിന്യസിച്ചു

text_fields
bookmark_border
ഡൽഹിയിലെ പ്രക്ഷോഭം: അക്രമം മതം ചോദിച്ച്​; കൂടുതൽ സേനയെ വിന്യസിച്ചു
cancel

ന്യൂഡൽഹി: ഡൽഹിയിൽ മതം ചോദിച്ചതിന്​ ശേഷമാണ്​ പൗരത്വ ഭേദഗതി നിയമ പ്രക്ഷോഭകർക്കു നേരെ അക്രമം അഴിച്ചുവിട്ടതെ ന്ന്​ പരിക്കേറ്റവരുടെ ബന്ധുക്കൾ. പൊലീസ്​ നോക്കിനിൽക്കെയായിരുന്നു അക്രമമെന്നും അവർ പറയുന്നു. പരിക്കേറ്റവര ുമായി പോയ ആംബുലൻസിനു നേരെയും ആക്രമണമുണ്ടായി. പൊലീസ്​ ആക്രമികൾക്കൊപ്പമാ​െണന്ന വിമർശനവും ഉയരുന്നുണ്ട്​.

അക്ര മിയെ തിരിച്ചറിഞ്ഞു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതി​േഷധിച്ചവർക്ക്​ നേരെ വെടിയുതിർത്തയാളെ തിരി ച്ചറിഞ്ഞതായി പൊലീസ്​. ഷാരൂഖ്​ എന്നയാളാണ്​ വെടിയുതിർത്തതെന്ന്​ ഡൽഹി പൊലീസ്​ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു. പ്രക്ഷോഭത്തിനിടെ വെടിയേറ്റ പൊലീസ്​ ഹെഡ്​കോൺസ്​റ്റബിളും കല്ലേറിൽ പരിക്കേറ്റ നാലു സമരക്കാരുമാണ്​ മരിച്ചത്​. പരിക്കേറ്റ പത്തു പൊലീസുകാരെയും 56 ഓളം പ്രക്ഷോഭകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡൽഹിയിൽ നിരോധനാജ്ഞ

സംഘർഷ സാധ്യത കണക്കിലെടുത്ത്​ ഡൽഹിയിലെ പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡൽഹി പൊലീസ്​ കമീഷനറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ​ചേർന്ന്​ സ്​ഥിതിഗതികൾ വിലയിരുത്തി.

കൂടുതൽ സേനയെ വിന്യസിച്ചു

അക്രമമുണ്ടായ ഖജൂരി ഖാസിൽ കൂടുതൽ സേനയെ വിന്യസിച്ചതായി അറിയിച്ചു. പ്രദേശത്ത്​ സമാധാനം പുനഃസ്​ഥാപിക്കാൻ കൂടുതൽ സേനയെ വിന്യസിക്കുമെന്ന്​ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു.

ലഫ്​. ഗവർണറുടെ വീട്​ ഉപരോധിച്ചു

അക്രമത്തിൽ സമാധാനം പുനഃസ്​ഥാപിക്കാൻ ഇടപെടാത്തതിനെ തുടർന്ന്​ ആം ആദ്​മി പാർട്ടി എം.എൽ.എ മാരും മന്ത്രിമാരും ഉപരോധം സംഘടിപ്പിച്ചു​. ആക്രമണം അവസാനിപ്പിക്കാൻ പൊലീസ്​ നടപടി സ്വീകരിക്കു​ന്നില്ലെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു ലഫ്​. ഗവർണറുടെ വസതി ഉപരോധിച്ചത്​.

സ്​കൂളുകൾക്ക്​ അവധി

വടക്കുകിഴക്കൻ ഡൽഹിയി​ൽ ​പ്രക്ഷോഭം കനത്തതിനെ തുടർന്ന്​ വടക്കുകിഴക്കൻ ഡൽഹിയിലെ സർക്കാർ- സ്വകാര്യ സ്​കൂളുകൾക്ക്​ ഇന്ന്​ അവധി നൽകി. സംഘർഷ സാധ്യത കണക്കിലെടുത്താണ്​ സ്​കൂളുകൾക്ക്​ അവധി നൽകിയതെന്ന്​ ഉപമുഖമന്ത്രി മനീഷ്​ സിസോദിയ അറിയിച്ചു. സി.ബി.എസ്​.ഇ പരീക്ഷകൾ മാറ്റിവെക്കണമെന്ന്​ അഭ്യർഥിച്ചെങ്കിലും വടക്കുകിഴക്കൻ ഡൽഹിയിൽ പരീക്ഷ ​കേന്ദ്രങ്ങൾ ഇല്ലെന്നും പടിഞ്ഞാറൽ ഡൽഹിയിൽ മാത്രമാണ്​ പരീക്ഷ നടക്കുന്നതെന്നും സി.ബി.എസ്​.ഇ വക്താവ്​ രാമശർമ അറിയിച്ചു.

മെട്രോ സ്​റ്റേഷനുകൾ അടച്ചു

സംഘർഷത്തെ തുടർന്ന്​ ഡൽഹി പ്രധാന കേന്ദ്രങ്ങ​ളിലെ മെട്രോ സ്​റ്റേഷനുകൾ അടച്ചു. ഡൽഹി പൊലിസ്​ ആസ്​ഥാനത്തിന്​ സമീപത്തെ മെട്രോ സ്​റ്റേഷനുകളാണ്​ അടച്ചത്​. ജാഫറാ ബാദ്​, ​മൗജ്​പൂർ, ബബർപൂർ, ഗോഗുൽപുരി, ജോഹ്​രി എൻക്ലേവ്​, ശിവ്​ വിഹാർ എന്നീ സ്​റ്റേഷനുകളാണ്​ അടച്ചിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestindia newsCitizenship Amendment ActCAA protestShaheen BaghJafarabad clash
News Summary - Delhi Violence Schools in Northeast delhi to stay closed- India news
Next Story