െഎ.ബി ഉദ്യോഗസ്ഥേൻറത് അരുംകൊല; മൃതദേഹത്തിൽ 250 കുത്തുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹി കലാപത്തിനിടെ അഴുക്കുചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ ്ഥൻ അങ്കിത് ശർമയെ കുത്തികൊന്നതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അങ്കിതിെൻറ ശരീരത്തിൽ മൂർച്ചയേറിയ ആ യുധംകൊണ്ട് 250 ഓളം കുത്തേറ്റിട്ടുണ്ട്. ആഴത്തിലുള്ള നൂറോളം മുറിവുകൾ ഉണ്ടായിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അങ്കിത് ശർമ രണ്ടു മുതൽ നാല് മണിക്കൂർ വരെ തുടർച്ചയായി ആക്രമണത്തിനിരയായിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്. കുത്തേറ്റ് കുടൽ ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്.
ജഫ്രാബാദിലെ ഖാജൂരി ഖാസ് ഏരിയയിലുള്ള അഴുക്കുചാലിൽ ചൊവ്വാഴ്ചയാണ് അങ്കിത് ശർമയുടെ മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് വരുന്നതിനിടെയായിരുന്നു അങ്കിത് ശർമയെ അക്രമികൾ കൊലപ്പെടുത്തുന്നത്.
അങ്കിതിെൻറ കൊലക്ക് പിന്നിൽ എ.എ.പി കൗൺസിലർ താഹിർ ഹുസൈനാണെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ താഹിർ ഹുസൈനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
