Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി കലാപം: പ്രഫസർ...

ഡൽഹി കലാപം: പ്രഫസർ അപൂർവാനന്ദിനെ ചോദ്യം ചെയ്​തു, ഫോൺ പിടിച്ചെടുത്തു

text_fields
bookmark_border
ഡൽഹി കലാപം: പ്രഫസർ അപൂർവാനന്ദിനെ ചോദ്യം ചെയ്​തു, ഫോൺ പിടിച്ചെടുത്തു
cancel

ന്യൂഡൽഹി: ഫെബ്രുവരിയിൽ ഡൽഹിയിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്​ ഡൽഹി സർവകലാശാലയിലെ പ്രഫസർ അപൂർവാനന്ദിനെ പൊലീസ്​ ചോദ്യം ചെയ്​തു. അന്വേഷണത്തി​െൻറ ഭാഗമായി പൊലീസ്​ ത​െൻറ ഫോൺ പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു. അഞ്ച്​ മണിക്കൂറോളം സമയമാണ്​ അപൂർവാനന്ദിനെ​ പൊലീസ്​ ചോദ്യം ചെയ്​തത്​.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കും ദേശീയ ജനസംഖ്യ പട്ടികക്കുമെതിരെ ഭരണഘടനാപരമായ മാർഗത്തിലൂടെ പ്രതിഷേധിച്ചവരേയും അവരെ പിന്തുണക്കുന്നവരേയും പൊലീസ്​ പീഡിപ്പിക്കുകയും ഇരയാക്കുകയും ചെയ്യരുതെന്ന്​ അപൂർവാനന്ദ് പ്രസ്​താവനയിൽ പറഞ്ഞു.

നീതിയുക്തവും സമഗ്രവുമായ അന്വേഷണം നടത്താനുള്ള പൊലീസ് അധികാരികളുടെ അവകാശത്തെ ബഹുമാനിക്കുകയും അതിനോട്​​ സഹകരിക്കുകയും ചെയ്യുമ്പോൾ, പൗരന്മാരുടെ സമാധാനപരമായ പ്രതിഷേധത്തിനും വടക്കു കിഴക്കൻ ഡൽഹിയിലെ ജനങ്ങൾക്കും നേരെ അക്രമം അഴിച്ചുവിട്ട യഥാർഥ അക്രമികളിലേക്ക് ​അന്വേഷണം കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കാനേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധക്കാരെ പിന്തുണക്കുന്നവരെ അക്രമത്തി​െൻറ ഉറവിടമായി കൈകാര്യം ചെയ്യുന്ന പുതിയ തിയറി ഉരുത്തിരിഞ്ഞു വരുന്നത്​ ഏറെ അസ്വസ്ഥമാക്കുന്നുവെന്നും അപൂർവാനന്ദ്​ ചൂണ്ടിക്കാട്ടി.

ഡൽഹി സർവകലാശാലയിലെ ഹിന്ദി പ്രഫസറാണ്​ അപൂർവാനന്ദ്​. ഡൽഹി അക്രമവുമായി ബന്ധപ്പെട്ട്​ കൃത്യവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. അക്രമത്തിൽ 53 പേർക്ക്​ ജീവൻ നഷ്​ടമാവുകയും നൂറു കണക്കിനാളുകൾക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDelhi violenceIndia NewsProfessor Apoorvanand
News Summary - Delhi violence: Professor Apoorvanand questioned
Next Story