പലായനത്തിനുപോലുമാകാതെ, പ്രിയപ്പെട്ടവർക്കായി കാത്തിരിപ്പ്
text_fieldsന്യൂഡൽഹി: പ്രിയപ്പെട്ടവരുടെ മരണത്തേക്കാളേറെ സങ്കടകരമാണ് ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയാത്ത കാത്തി രിപ്പ്്. ബന്ധുക്കളുടെ കൈപിടിച്ച് കൈയിൽ തടഞ്ഞതെല്ലാം ഭാണ്ഡത്തിലാക്കി ഡൽഹിയിൽ നിന്നും കൂട്ടപലായനം തുടരുേ മ്പാഴും അതിനുമാകാതെ പ്രിയപ്പെട്ടവരെ കാത്തിരിക്കുകയാണ് നിരവധിപേർ.
ഡൽഹിയിൽ നടന്ന ആക്രമണത്തിനിടെ തിങ്കളാ ഴ്ച പരീക്ഷ എഴുതാനായി സ്കൂളിലേക്കുപോയ 13 കാരിയെ കാണാതായി ദിവസങ്ങളായിട്ടും യാതൊരു വിവരവുമില്ല. സോണിയ വിഹാ ർ നഗരപരിസരത്താണ് എട്ടാം ക്ലാസുകാരിയും മാതാപിതാക്കളും താമസിക്കുന്നത്. വീട്ടിൽ നിന്നും നാലര കിലോമീറ്റർ അകല െയാണ് സ്കൂൾ. തിങ്കളാഴ്ച രാവിലെ പരീക്ഷ എഴുതാൻ സ്കൂളിലേക്ക് പോയ കുട്ടി ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
< br /> 
റെഡിമെയ്ഡ് ഗാർമെൻറ്സ് കടയിൽ ജോലി ചെയ്യുകയാണ് കുട്ടിയുടെ പിതാവ്. വൈകുന്നേരം 5.20ന് പിതാവ് കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരാൻ േപാകാറുണ്ട്. എന്നാൽ തിങ്കളാഴ്ച അക്രമങ്ങൾക്കിടയിൽ നിന്നും സ്കൂളിലെത്താൻ പിതാവിന് കഴിഞ്ഞില്ല. സ്കൂളിൽനിന്നും കുട്ടി വീട്ടിൽ എത്തിയുമില്ല - പിതാവ് പറഞ്ഞതായി പി.ടി.െഎ റിപ്പോർട്ട് ചെയ്തു.
കുട്ടിയെ കാണാതായതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി. എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറ്റൊരു സംഭവം മൗജ്പൂരിെല വിജയ്പാർക്കിലാണ്. പ്രക്ഷോഭത്തിനിടെ ശിവവിഹാറിൽ കുടുങ്ങിയ മകനെ കാത്തിരിക്കുകയാണ് രക്ഷിതാക്കളും സഹോദരങ്ങളും. മദീന പള്ളിയുടെ സമീപം ശിവവിഹാറിലാണ് മുഹമ്മദ് സാബിറിെൻറ രണ്ടു മക്കൾ താമസിച്ചിരുന്നത്. മറ്റു രണ്ടുമക്കൾ വിജയ് പാർക്കിൽ അദ്ദേഹത്തിനൊപ്പവും. എന്നാൽ അക്രമം തുടങ്ങിയതിന് ശേഷം മക്കളുമായി ബന്ധപ്പെടാൻ ഇൗ 70കാരന് കഴിഞ്ഞിട്ടില്ല. വീട്ടിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സാബിർ പറയുന്നത്.

തിങ്കളാഴ്ച മക്കളുടെ വീടുകൾ അക്രമികൾ വളഞ്ഞിരുന്നു. അവിടെനിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതായും അറിയാൻ കഴിഞ്ഞു. എന്നാൽ പിന്നീട് അവർ എവിടേക്ക് പോയെന്നോ എന്തു സംഭവിച്ചെന്നോ ഇൗ വയോധികന് അറിയാൻ കഴിഞ്ഞിട്ടില്ല. ഇതുപോലെ നിരവധി പേരാണ് മാതാപിതാക്കളെയും സഹോദരങ്ങളെയും മക്കളെയും കാത്ത് എവിടേക്കും മാറിത്താമസിക്കാനാകാതെ ഡൽഹിയിൽ കണ്ണീരുമായി കാത്തിരിക്കുന്നതെന്ന് പറയുന്നു.

മുപ്പതിലധികംപേർ ഡൽഹിയിലുണ്ടായ സംഘ്പരിവാർ ആക്രമണത്തിൽ ഇതിനോടകം കൊല്ലപ്പെട്ടു. 200 ഒാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൗജ്പൂർ, ജാഫറാബാദ്, ബബർപൂർ, യമുന വിഹാർ, ശിവ വിഹാർ, ഭജൻപുര, ചാന്ദ് ബാഗ്, ഗോണ്ട എന്നിവിടങ്ങളിലായിരുന്നു കലാപം രൂക്ഷമായിരുന്നത്. ഇവിടെ നിരവധി വീടുകളും കടകളും പെട്രോൾ പമ്പുകളും തീവെച്ച് നശിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
