Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘പഠിക്കാൻ പുസ്​തകം...

‘പഠിക്കാൻ പുസ്​തകം വേണം, പരീക്ഷ എഴുതണമെങ്കിൽ ഹാൾടിക്കറ്റും’

text_fields
bookmark_border
‘പഠിക്കാൻ പുസ്​തകം വേണം, പരീക്ഷ എഴുതണമെങ്കിൽ ഹാൾടിക്കറ്റും’
cancel

ന്യൂഡൽഹി: പരീക്ഷ കാലമാണ്​. പഠിക്കാൻ പുസ്​തകങ്ങൾ വേണം. പരീക്ഷ എഴുതണമെങ്കിൽ ഹാൾ ടിക്കറ്റും. കലാപകാരികളിൽനിന്നു ം ഒാടി രക്ഷപ്പെടു​േമ്പാൾ ചെരിപ്പുപോലും ഇടാൻ സമയം ലഭിച്ചില്ല പലർക്കും. മനസിനും ശരീരത്തിനും ഏറ്റ മുറി​വിൻെറ ആഘാതവും. കലാപത്തെ തുടർന്ന്​ സി.ബി.എസ്​.ഇ പത്താംക്ലാസ്​, പ്ലസ്​ടു പരീക്ഷകൾ മാറ്റി​െവച്ചിരുന്നു.

പരീക്ഷ മാറ്റിവെച്ചെങ്കിലും മാറി ഉടുക്കാൻ തുണിപോലുമില്ലാതെ എങ്ങനെ സ്​കൂളിലെത്തി പരീക്ഷ എഴുതുമെന്നാണ്​ വടക്കുകിഴക്കൻ ഡൽഹിയിലെ കുട്ടികളുടെ ചോദ്യം. പലരും പരീക്ഷ എഴുതുന്നില്ല എന്ന തീരുമാനത്തിലെത്തി. മറ്റു പലർക്ക്​ ആഗ്രഹമുണ്ടെങ്കിലും മുറിവേറ്റ ശരീരം അതിന്​ അനുവദിക്കുന്നില്ല. മാറ്റിവെച്ച സി.ബി.എസ്​.ഇ പത്താംക്ലാസ്, പ്ലസ്​ ടു പരീക്ഷകൾ തിങ്കളാഴ്​ച നടത്തുമെന്ന്​ സി.ബി.എസ്​.ഇ ശനിയാഴ്​ച അറിയിച്ചിരുന്നു.

‘‘ആൾക്കൂട്ടത്തിനിടയിൽനിന്നും രക്ഷപ്പെടു​േമ്പാൾ ചെരിപ്പുപോലും ഇടാൻ കഴിഞ്ഞിരുന്നില്ല. ഒന്നും കയ്യിൽകരുതാനും സാധിച്ചില്ല. കഴിഞ്ഞദിവസം പത്താംക്ലാസ്​ പരീക്ഷ ഉണ്ടായിരുന്നു. എഴുതാൻ കഴിഞ്ഞില്ല’’ കലാപം ഏറ്റവും അധികം ബാധിച്ച വടക്കുകിഴക്കൻ ഡൽഹിയിലെ ശിവ്​ വിഹാറിൽ താമസിച്ചിരുന്ന മുഹമ്മദ്​ സമീർ എന്ന പത്താം ക്ലാസ്​ വിദ്യാർഥി പറഞ്ഞു. പരീക്ഷക്ക്​ പഠിക്കാൻ ഒരു പുസ്​തകം പോലും ത​​െൻറ കയ്യിലില്ലെന്ന്​ അവൻ കൂട്ടിച്ചേർത്തു.

പത്താംക്ലാസുകാരൻ രാഹുൽ ഹരിക്കും പരീക്ഷ എഴുതണമെന്നുണ്ട്​. എന്നാൽ കലാപത്തിനിടെ ഉണ്ടായ ആസിഡ്​ ആക്രമണത്തിൽ ക്രൂരമായി അവന്​ പരിക്കേറ്റു. അതിൻെറ മാനസികാഘാതത്തിൽ നിന്നും ഇതുവരെ രാഹുൽ ഹരി മോചിതനായിട്ടിയല്ല. വീടിനടുത്ത കടയിൽ പോയതായിരുന്നു രാഹുൽ. അതിനിടയിൽ ആൾക്കൂട്ടം പാ​ഞ്ഞെത്തി. ആക്രമണം ആസിഡുകൊണ്ടായിരുന്നു. മേലാസകലം പൊള്ളുന്ന പോ​െല തോന്നി- രാഹുൽ പറഞ്ഞു.

ആക്രമണത്തിനുശേഷം അരമണിക്കൂറോളം അവൻ റോഡിൽ കിടന്നു. ആരും ആശുപത്രിയിലെത്തിക്കാൻ പോലും തയാറായിരുന്നില്ല. കലാപത്തിൻെറ ആഘാതത്തിൽനിന്നും കരകയറാൻ പ്രയാസമാണെന്നാണ്​ ഇവർ പറയുന്നത്​. അഡ്​മിറ്റ്​ കാർഡ്​ നഷ്​ടപ്പെട്ടവർക്ക്​ വീണ്ടും അവ ഡൗൺ​േലാഡ്​ ചെയ്​തെടുക്കാൻ സൗകര്യം ഒരുക്കിയതായി സി.ബി.എസ്​.ഇ അറിയിച്ചിരുന്നു. അതുകൊണ്ടു മാത്രം യാതൊരു പ്രയോജനവുമില്ലെന്നാണ്​ കുട്ടികളുടെ അഭിപ്രായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCitizenship Amendment ActCAA protestDelhi violencedelhi riot
News Summary - Delhi Violence no books admit cards say students - India news
Next Story