പൗരത്വ പ്രക്ഷോഭത്തിനിടെ വെടിവെച്ചയാൾ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: സൗത്ത് ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ വെടിയുതിര്‍ത്തയാളെ അറസ്റ്റ് ച െയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. 33 വയസുകാരനായ ഷാരൂഖ് എന്നയാളാണ് വെടിവെച്ചത് എന്ന് ഡല്‍ഹി പൊലീസിനെ ഉദ്ധരിച് ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇയാൾ പൗരത്വ ഭേദഗതി നിയമ അനുകൂലിയാണെന ്ന് നേരത്തെ പ്രചരിച്ചിരുന്നെങ്കിലും ആൾട്ട് ന്യൂസ് പുറത്തുവിട്ട വിഡിയോയിൽ ഇയാൾ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തതായി തെളിഞ്ഞിട്ടുണ്ട്. ഇയാൾക്ക് പിറകിൽ കാണപ്പെട്ട കാവിക്കൊടികളായിരുന്നു ആരോപണത്തിന് പിന്നിൽ. എന്നാൽ അത് പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയവർ കല്ലേറ് പ്രതിരോധിക്കാനായി പ്ലാസ്റ്റിസ് ബോർഡുകൾ കയ്യിലേന്തിയതാണെന്ന് ആൾട്ട് ന്യൂസ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ പൊലീസ് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
ഇന്നലെ ഉച്ചയോടെ സൌത്ത് ഡല്‍ഹിയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ നിയന്ത്രണ വിധേയമെന്നാണ് ഡല്‍ഹി പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ സ്ഥിതി അതീവ ഗുരുതരമായിരുന്നു. രാത്രി അക്രമം കൂടുതല്‍ ശക്തമായതോടെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പത്ത് സ്ഥലങ്ങളില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് സമീപത്തെ മെട്രോ സ്റ്റേഷന്‍ അടക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
