Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി കലാപം:...

ഡൽഹി കലാപം: കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി

text_fields
bookmark_border
ഡൽഹി കലാപം: കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി
cancel

ന്യൂഡൽഹി: പൗരത്വ ​പ്രക്ഷോഭകർക്ക്​ നേരെയുണ്ടായ സംഘ്​പരിവാർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. ഇനിയും അനിഷ് ​ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനായി കലാപം അരങ്ങേറിയ വടക്കുകിഴക്കൻ ഡൽഹിയിലെ പ്രദേശങ്ങളിൽ പൊതു പരിപാടികൾ സംഘടിപ്പിക്കുന്നതിന്​ പത്തു മണിക്കൂർ വി​ലക്കേർപ്പെടുത്തിയതായും ഡൽഹി പൊലീസ്​ അറിയിച്ചു.

പുലർച്ചെ​ നാലു മണിമുതൽ രാവിലെ 10 വരെയും വൈകുന്നേരം നാലു മണിമുതൽ എട്ടു വരെയുമാണ്​ വിലക്ക്​ ഏർപ്പെടുത്തിയത്. സ്​ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ നേതൃത്വത്തിൽ ഡൽഹി പൊലീസ്​ ഉന്നത ഉദ്യോഗസ്​ഥരുടെ​ യോഗം​ വിളിച്ചിരുന്നു.

കഴിഞ്ഞ 36 മണിക്കൂറിൽ യാതൊരു അനിഷ്​ട സംഭവങ്ങളും അരങ്ങേറിയില്ലെന്ന്​ പൊലീസ്​ അറിയിച്ചു​. ഞായറാഴ്​ചയാണ്​ വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ പ്രക്ഷോഭകർക്ക്​ നേരെ ആക്രമണം ആരംഭിച്ചത്​​. മൂന്നു ദിവസത്തോളം നീണ്ട ആക്രമണത്തിൽ വീടുകൾ, കടകൾ, പെട്രോൾ പമ്പുകൾ, വാഹനങ്ങൾ തുടങ്ങിയവ തീവെച്ചു നശിപ്പിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCitizenship Amendment ActDelhi violence
News Summary - Delhi violence death toll rises 42 -India news
Next Story