Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കലാപത്തിന്​ ഉപയോഗിച്ചത്​ അനധികൃത തോക്കുകളെന്ന്​

text_fields
bookmark_border
കലാപത്തിന്​ ഉപയോഗിച്ചത്​ അനധികൃത തോക്കുകളെന്ന്​
cancel

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ സംഘ്പരിവാർ നേതൃത്വത്തിൽ നടത്തിയ അക്രമത്തിന്​ ഉപയോഗിച്ചത്​ അനധികൃതമായി കൈവശം വെച്ച ആയുധങ്ങളാണെന്ന്​ വിവരം. കലാപത്തിന്​ ഉപയോഗിച്ച നിരവധി തോക്കുകളും തിരകളും കണ്ടെടുത്തതായി എൻ.ഡി.ടി.വി റിപ്പോർട്ട്​ ​െചയ്​തു.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണത്തിൽ 80 പേർക്കാണ്​ വെടിയേറ്റതെന്നും പ്രദേശത്തുതന്നെ താമസിക്കുന്ന ക്രിമിനലുകളാണ്​ ആക്രമണം നടത്തിയതെന്നും പറയുന്നു. ഞായറാഴ്​ച രാത്രി മുതലാണ്​​ പൗരത്വ പ്രക്ഷോഭകർക്ക്​ നേരെ സംഘ്​പരിവാർ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്​. നിരവധി വീടുകളും കടകളും പെട്രോൾ പമ്പുകളും വാഹനങ്ങളും അഗ്​നിക്കിരയാക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi violence Criminals used Illegal weapons- India news
Next Story