Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി കലാപം...

ഡൽഹി കലാപം ബി.ജെ.പിയുടെ സൃഷ്​ടി - സഞ്​​ജയ്​ സിങ്​

text_fields
bookmark_border
ഡൽഹി കലാപം ബി.ജെ.പിയുടെ സൃഷ്​ടി - സഞ്​​ജയ്​ സിങ്​
cancel

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ബി.ജെ.പിയുടെ ഗൂഢാലോചനയും ആസൂത്രണവും തുറന്നുകാട്ടി ആം ആദ്​മി പാർട്ടി നേതാവ്​ സഞ്​ജയ്​ സിങ്​. ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ സംഘർഷങ്ങളിൽ 53പേർ മരണപ്പെടുകയും നിരവധി വീടുകൾ നശിപ്പിക്കപ്പെടുകയും ചെയ്​തിരുന്നു.

കലാപം ബി.ജെ.പിയുടെ ഗൂഢാലോചനയുടെ ഭാഗമാണ്​. ആസുത്രണമൊരുക്കിയതും ബി.ജെ.പി തന്നെയാണ്​. ബി.ജെ.പി സംഘടിപ്പിച്ച കലാപം തന്നെയാണ്​ ഇതെന്ന്​ ഞാൻ പാർല​െമൻറിലും അഭിപ്രായപ്പെട്ടിരുന്നു - സഞ്​ജയ്​ സിങ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഡൽഹി പൊലീസ്​ കേന്ദ്ര ആഭ്യന്തര മ​ന്ത്രാലയത്തി​​െൻറ കീഴിലുള്ളതാണ്​. പൊലീസ്​ കലാപകാരിക്കൾക്കെതിരെയും അക്രമത്തിനെതിരെയും നടപടിയെടുക്കുകയോ കൃത്യമായി ചാർജ്ജ്​ ഷീറ്റ്​ സമർപ്പിക്കുകയോ ചെയ്​തില്ല. പൊലീസ്​ സത്യങ്ങൾ മറച്ചുവെക്കുകയാണെന്നും സഞ്​ജയ്​ സിങ്​ അറിയിച്ചു. 

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വം​ശീ​യാ​​തി​ക്ര​മ​ത്തി​ന്​ പൊ​ലീസ്​ കൂട്ടുനിന്നതായും ബി.ജെ.പി പങ്ക്​ വഹിച്ചതായും ഡ​ൽ​ഹി ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ നി​യോ​ഗി​ച്ച വ​സ്​​തു​താ​ന്വേ​ഷ​ണ സം​ഘം കണ്ടെത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimaapdelhi riot
News Summary - Delhi violence: BJP engineered the riots, claims AAP leader -india news
Next Story