Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദീപ്​ സിദ്ധു...

ദീപ്​ സിദ്ധു പ്രകോപനപരമായ പ്രസംഗം നടത്തി;​ സംഘർഷങ്ങളിൽ പ​ങ്കുണ്ടെന്നും​ റിപ്പോർട്ട്​

text_fields
bookmark_border
ദീപ്​ സിദ്ധു പ്രകോപനപരമായ പ്രസംഗം നടത്തി;​ സംഘർഷങ്ങളിൽ പ​ങ്കുണ്ടെന്നും​ റിപ്പോർട്ട്​
cancel

ന്യൂഡൽഹി: ഡൽഹിയിൽ ട്രാക്​ടർ റാലിക്കിടെ നടന്ന സംഘർഷങ്ങളിൽ നടൻ ദീപ്​ സിദ്ധുവിന്​ പങ്കുണ്ടെന്ന്​ റിപ്പോർട്ട്​. രണ്ട്​ ദിവസം മുമ്പ്​ തന്നെ സിംഘു അതിർത്തിയിലെത്തി സിദ്ധു പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ്​ വാർത്തകൾ​. സിദ്ധുവിന്​ പു​റമേ ആക്​ടിവിസ്റ്റ്​ ലക്ക സിദാനക്കും സംഘർഷങ്ങളിൽ പങ്കുണ്ടെന്ന്​ ഇന്ത്യ ടുഡേ റിപ്പോർട്ട്​ ചെയ്യുന്നു.

ചെ​ങ്കോട്ടയിലെ സംഘർഷങ്ങൾക്ക്​ ശേഷം വൈകാരികമായി സിദ്ധു സംസാരിക്കുന്നതിന്‍റെ വിഡിയോയും പുറത്ത്​ വന്നിട്ടുണ്ട്​. ആദ്യഘട്ടം മുതൽ സിദ്ധു സമരത്തിൽ സജീവമായിരുന്നു. പിന്നീട്​ ഒരു ഘട്ടം കഴിഞ്ഞപ്പോൾ കർഷക സംഘടനകൾ തന്നെ സിദ്ധുവിനെ സമരത്തിൽ നിന്ന്​ മാറ്റുകയായിരുന്നു.

നേരത്തെ ദീപ്​ സിദ്ധു ബി.ജെ.പിക്കാരനാണെന്നും സണ്ണി ഡിയോളിന്‍റെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ പ​ങ്കെടുത്തിരുന്നുവെന്നും കർഷക സംഘടന നേതാക്കൾ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers protest
News Summary - Delhi violence: Actor Deep Sidhu, activist Lakha Sidhana played major role in instigating protesters, say sources
Next Story