Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി ശാന്തമാകുന്നു;...

ഡൽഹി ശാന്തമാകുന്നു; പ്രധാനപാതകളെല്ലാം അടച്ചു

text_fields
bookmark_border
ഡൽഹി ശാന്തമാകുന്നു; പ്രധാനപാതകളെല്ലാം അടച്ചു
cancel

ന്യൂഡൽഹി: കർഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് അതിർത്തികളിലുണ്ടായ സംഘർഷങ്ങളിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സിംഘു, തിക്രി അതിർത്തികളിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് നാല് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇന്നത്തെ സംഘർഷത്തിൽ 83 പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

സംഘർഷത്തിനിടെ സമരക്കാർ പൊലീസിനെ മർദ്ദിക്കുന്ന വിഡിയോ ദൃശ്യവും ഐ.ടി.ഒയിൽ കർഷകന്‍റെ മരണത്തിന് കാരണമായതെന്ന് പൊലീസ് അവകാശപ്പെടുന്ന വീഡിയോ ദൃശ്യവും ഡൽഹി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

റാലിക്കിടെ ഒരു കർഷകൻ മരിച്ചത്​ സംഘർഷം കൂടുതൽ വഷളാകാൻ കാരണമായിരുന്നു. ഉത്തരാഖണ്ഡ് സ്വദേശി നവ്ദീപ് സിങ് (26) ആണ് മരിച്ചത്. നവ്ദീപിന്‍റെ മൃതദേഹവുമായി സമരക്കാർ റോഡ് ഉപരോധിച്ചു. പൊലീസിന്‍റെ വെടിയേറ്റാണ് നവ്‌ദീപ് മരിച്ചതെന്ന ആരോപണമുയർത്തിയായിരുന്നു ഉപരോധം.

ബാരിക്കേഡിൽ തട്ടി ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരിച്ചതെന്നാണ്​ ഡൽഹി പൊലീസ് പറയുന്നത്​. ഇതിന് ആധാരമായി സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്​. ഐ.ടി.ഒയിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളിൽ തട്ടി ഒരു ട്രാക്ടർ മറിയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

നവ്ദീപിന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞതെന്നും പൊലീസിന്റെ െവടിയേറ്റതിനെ തുടർന്നാണ് നവ്ദീപ് ഓടിച്ചിരുന്ന ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നും കർഷകർ പറഞ്ഞു. ഡൽഹി-നോയിഡ അതിർത്തിയിലും ട്രാക്ടർ മറിഞ്ഞ്​ രണ്ടു കർഷകർക്ക് പരുക്കേറ്റു.

സംഘർഷത്തിൽ പൊലീസ് കമ്മിഷണർ അടിയന്തര റിപ്പോർട്ട് തേടി. കർഷകർ ട്രാക്​ടറുകളുമായി പുറത്തുകടന്നതോടെ ചെ​​ങ്കോട്ടയുടെ പ്രധാന കവാടം പൊലീസ്​ അടച്ചിട്ടുണ്ട്​. അതിർത്തികളി​െല സമരസ്​ഥല​േത്തക്ക്​ മടങ്ങാൻ കർഷക നേതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന്​ ഡൽഹി ശാന്തമാകുകയാണ്​. എന്നാൽ, 15000 കർഷകർ ഡൽഹി നഗരത്തിൽ ഇനിയും അവശേഷിക്കുന്നതായി പൊലീസ് പറയുന്നു.

ഡൽഹിയിലെ പ്രധാന പാതകൾ അധികവും പൊലീസ് അടച്ചിട്ടുണ്ട്. സമാനതകളില്ലാത്ത കർഷക സമരത്തിനാണ്​ റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനം സാക്ഷ്യംവഹിച്ചത്. രാത്രിയോടെ കർഷകർ സമരഭൂമിയിലേക്ക് മടങ്ങി. തലസ്ഥാനത്ത് കൂടുതൽ അർധസൈനിക വിഭാഗത്തെ നിയമിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായിട്ടുണ്ട്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers Tractor Rallyrepublic day
News Summary - delhi tractor parade update
Next Story