ഡൽഹി സർവകലാശാല: ഇലക്ട്രോണിക് വോട്ടുയന്ത്രത്തിൽ ക്രമക്കേടെന്ന്
text_fieldsന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടുയന്ത്രത്തിൽ ക്രമക്കേട് നടന്നതായി ആരോപണം. കോൺഗ്രസിെൻറ വിദ്യാർഥി വിഭാഗമായ എൻ.എസ്.യുവും ആർ.എസ്.എസിെൻറ വിദ്യാർഥി വിഭാഗമായ എ.ബി.വി.പിയും തമ്മിൽ ശക്തമായി മത്സരം നടക്കുന്ന തെരഞ്ഞെടുപ്പിൽ ബുധനാഴ്ച 1.35 ലക്ഷം വിദ്യാർഥികളാണ് വോട്ട് ചെയ്തത്.
വോെട്ടണ്ണൽ തുടങ്ങിയപ്പോൾ ആദ്യറൗണ്ടിൽ എൻ.എസ്.യു സ്ഥാനാർഥികൾ മുന്നിട്ടുനിന്ന സീറ്റുകളിൽ അവസാന റൗണ്ടിലേക്കെത്തിയപ്പോൾ ചില വോട്ടുയന്ത്രങ്ങളിൽ ക്രമക്കേട് നടത്തിയതായി സംശയമുയർന്നു.
ഇതോടെ പ്രതിഷേധവുമായി എൻ.എസ്.യു രംഗത്തെത്തി. സർവകലാശാല അധികൃതർ എ.ബി.വി.പിയെ വിജയിപ്പിക്കാൻ കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ച് വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ പലവട്ടം വോെട്ടണ്ണൽ തടസ്സപ്പെട്ടു. ക്രമക്കേട് നടന്നതായി സംശയിക്കുന്ന രണ്ടു വോട്ടുയന്ത്രങ്ങൾ അധികൃതർ സീൽ ചെയ്തു. രാത്രി വൈകിയും ഫലം പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
