Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാർക് ജിഹാദ് ആരോപണം...

മാർക് ജിഹാദ് ആരോപണം തള്ളി ഡൽഹി സർവകലാശാല; കേരളത്തിലെ കുട്ടികൾക്ക് കൂടുതൽ പരിഗണന ഇല്ലെന്ന്​ രജിസ്ട്രാർ

text_fields
bookmark_border
മാർക് ജിഹാദ് ആരോപണം തള്ളി ഡൽഹി സർവകലാശാല; കേരളത്തിലെ കുട്ടികൾക്ക് കൂടുതൽ പരിഗണന ഇല്ലെന്ന്​ രജിസ്ട്രാർ
cancel

ന്യൂഡൽഹി: ആർ.എസ്​.എസ്​ അനുകൂല അധ്യാപക സംഘടന നേതാവ്​ ഉന്നയിച്ച മാർക് ജിഹാദ് ആരോപണം തള്ളി ഡൽഹി സർവകലാശാല (ഡി.യു) രജിസ്​ട്രാർ. ബിരുദ പ്രവേശനത്തിൽ കേരളത്തിലെ കുട്ടികൾക്ക് കൂടുതൽ പരിഗണന ഇല്ലെന്നും എല്ലാവർക്കും തുല്യ അവസരമാണ്​ നൽകുന്നതെന്നും ഡി.യു രജിസ്ട്രാർ വികാസ് ഗുപ്ത പറഞ്ഞു.

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം കിട്ടുന്നതിന് പിന്നിൽ മാർക്ക് ജിഹാദാണെന്നായിരുന്നു കിരോരി മാൽ കോളജിലെ ഫിസിക്സ് അസോ. പ്രഫസർ രാകേഷ് പാണ്ഡെ കഴിഞ്ഞ ദിവസം ആരോപിച്ചത്​. അധ്യാപകന്‍റെ ഈ വിദ്വേഷ പ്രസ്​താവന ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കേരളത്തെ തീവ്രവാദകേന്ദ്രമെന്ന്​ വരുത്തി തീർക്കാനുള്ള സംഘ്​ പരിവാർ ശ്രമമാണ്​ ഇത്തരം ആരോപണങ്ങൾക്ക്​ പിന്നിലെന്ന്​ എസ്​.എഫ്​.ഐ പ്രതികരിച്ചിരുന്നു. ഫ്രറ്റേണിറ്റി മൂവ്​മെന്‍റ്​, എം.എസ്​.എഫ്​, എസ്​.ഐ.ഒ തുടങ്ങിയ സംഘടനകകകളും അധ്യാപകന്‍റെ നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു. നൂറ് ശതമാനം മാർക്കോടെ പ്രവേശനം നേടിയ വിദ്യാർഥികളെ അപമാനിക്കുന്നതാണ് പ്രസ്താവനയെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു പറഞ്ഞു.

അധ്യാപകൻറെ വിവാദ പരാമർശം അതിരു കടന്നുവെന്ന് ശശി തരൂർ എം.പി പ്രതികരിച്ചു. ദില്ലി സർവകലാശാലയിലെ മാർക്ക് അടിസ്ഥാനത്തിലുള്ള പ്രവേശനത്തെ കുറിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കേരള വിരുദ്ധ നിലപാട് അംഗീകരിക്കാൻ കഴിയില്ല എന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇം​ഗ്ലീ​ഷോ ഹി​ന്ദി​യോ അ​റി​യി​ല്ലെ​ന്നും 100 ശ​ത​മാ​നം മാ​ർ​ക്ക്​ ല​ഭി​ക്കു​ന്ന​തി​ന് പി​ന്നി​ൽ ആ​സൂ​ത്രി​ത നീ​ക്ക​മു​ണ്ടെ​ന്നും മാ​ർ​ക്ക്​ ജി​ഹാ​ദാ​​ണെ​ന്നു​മായിരുന്നു അദ്യാകന്‍റെ 'കണ്ടെത്തൽ'. ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ച്​ പ​ഠി​ക്കാ​ൻ ചെ​ല​വ്​ കൂ​ടു​ത​ലാ​ണെ​ന്നും ചി​ല ഏ​ജ​ൻ​സി​ക​ൾ ഇ​തി​നാ​യി ഫ​ണ്ട്​ ന​ൽ​കു​ന്നു​ണ്ടെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ ന​ൽ​കി​യ പ്ര​തി​ക​ര​ണ​ത്തി​ലു​മാ​ണ്​ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ വി​ദ്വേ​ഷ പ​രാ​മ​ർ​ശം.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​​ലൂ​ടെ ഇ​സ്​​ല​ാ​മോ​ഫോ​ബി​ക്​ പ​രാ​മ​ർ​ശ​ങ്ങ​ൾ ഇ​യാ​ൾ നേ​ര​ത്തെ​യും ന​ട​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ ഇ​ട​ത്​ സ​ർ​ക്കാ​റും ഇ​സ്​​ലാ​മി​ക്​ ജി​ഹാ​ദി സം​ഘ​ട​ന​യും ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക്​ വി​ദ്യാ​ർ​ഥി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യു​ന്നു എ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം ഇ​യാ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​പ്പി​ട്ട​ത്.

തിങ്കളാഴ്ചയാണ് ഡൽഹി സർവകലാശാലയിലെ ബിരുദ പ്രവേശനം തുടങ്ങിയത്. ഹിന്ദു, രാംജാസ്, മിറാണ്ട, എസ്.ആർ.സി.സി തുടങ്ങി പ്രധാന കോളജുകളിലെ ആദ്യ പട്ടികയിൽ ഇടംനേടിയതിൽ കൂടുതലും മലയാളി വിദ്യാർഥികളായിരുന്നു. ഇതിന് പിന്നാലെ ആണ് കേരളത്തിലെ വിദ്യാർഥികൾക്ക് പ്രവേശനം കിട്ടുന്നതിന് പിന്നിൽ മാർക് ജിഹാദ് ആണെന്ന് അധ്യാപകൻ ആരോപിച്ചത്.

നോ​ർ​ത്ത്​ കാ​മ്പ​സി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ലാ​യി 2,000ത്തോ​ളം മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ആ​ദ്യ ദി​വ​സം ത​ന്നെ പ്ര​വേ​ശ​നം നേ​ടി​യ​ത്. ഡി.​യു​വി​ലെ പ്ര​ശ​സ്​​ത​മാ​യ ഹി​ന്ദു കോ​ള​ജി​ൽ 500ല​ധി​കം മ​ല​യാ​ളി​ക​ൾ പ്ര​വേ​ശ​നം നേ​ടി. ഇ​വി​ട​െ​ത്ത ബി.​എ ഓ​ണേ​ഴ്സ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പ്രോ​​ഗ്രാ​മി​ലേ​ക്ക് 100 ല​ധി​കം അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​വ​രി​ൽ മി​ക​ച്ച സ്കോ​ർ നേ​ടി​യ​വ​രി​ൽ ഒ​രാ​ൾ ഒ​ഴി​കെ മ​റ്റെ​ല്ലാ​വ​രും കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​രാ​യി​രു​ന്നു.

അ​തി​നി​ടെ, അ​ർ​ഹ​ത​യു​ള്ള മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ വ​ർ​ധി​ച്ച​തോ​ടെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ക​ട്ട്​ ഓ​ഫ്​ മാ​ർ​ക്ക്​ വ്യ​വ​സ്​​ഥ​യി​ൽ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല പു​തി​യ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. സി.​ബി.​എ​സ്.​ഇ​യി​ലെ ഏ​​തെ​ങ്കി​ലു​മൊ​രു വി​ഷ​യ​ത്തി​ന്​ ത​ത്തു​ല്യ​മാ​യി​രി​ക്ക​ണം സം​സ്​​ഥാ​ന ബോ​ർ​ഡി​ലെ വി​ഷ​യ​മെ​ന്ന്​ പു​തി​യ മാ​ർ​ഗ​രേ​ഖ​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi universitymark jihad
News Summary - Delhi University denies Mark Jihad allegations; Registrar says students from Kerala are not given more consideration
Next Story