Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി പൂർണമായി അടച്ചു

ഡൽഹി പൂർണമായി അടച്ചു

text_fields
bookmark_border
ഡൽഹി പൂർണമായി അടച്ചു
cancel

ന്യൂഡൽഹി: രാജ്യ തലസ്​ഥാനം തിങ്കളാഴ്​ച രാവിലെ 6 മണി മുതൽ മാർച്ച്​ 31 വ​െര പൂർണമായി അടച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ അറിയിച്ചു. മെട്രോ സർവീസടക്കം ഈ കാലയളവിൽ പ്രവർത്തിക്കി​െല്ലന്നും അദ്ദേഹം പറഞ്ഞു. ലഫ്​റ്റനൻറ്​ ഗവർണർ അനിൽ ബൈജാലും വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രിയോടൊപ്പം പ​ങ്കെടുത്തു.

മാർച്ച്​ 31 വരെ ഡൽഹിയിൽ പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ ബസുകൾ, റിക്ഷകൾ തുടങ്ങിയ ഗതാഗത സംവിധാനങ്ങളൊന്നും പ്രവർത്തിക്കില്ല. അവശ്യ സർവീസുകൾക്കായി ഡലഹി ട്രാൻസ്​പോർട്ട്​ കോർപറേഷ​​െൻറ നാലിലൊന്ന്​ ബസുകൾ മാത്രം ഒാടും. അന്തർസംസ്​ഥാന ബസുകൾ, ​െട്രയിനുകൾ തുടങ്ങിയവയൊന്നും ഡൽഹിയിൽ പ്രവേശിക്കില്ല.

വ്യാപാര സ്​ഥാപനങ്ങൾ, ആഴ്​ചച്ചന്തകൾ, ഫാക്​ടറികൾ, കടകൾ തുടങ്ങിയവയൊന്നും പ്രവർത്തിക്കില്ല. സംസ്​ഥാന അതിർത്തികൾ അടക്കും. അത്യാവശ്യ ചരക്കു നീക്കങ്ങൾ മാത്രമാണ്​ അനുവദിക്കുക.
നിർമാണ പ്രവർത്തനങ്ങൾ പൂണായും നിർത്തിവെക്കും. മതചടങ്ങുകൾ അനുവദിക്കില്ല. സ്വകാര്യ ഒാഫീസുകളോ സ്​ഥാപനങ്ങളോ പ്രവർത്തിക്കില്ല.

ഫയർസ്​റ്റേഷനുകൾ, പൊലീസ്​- ജയിൽ-വൈദ്യുതി-വെള്ളം വകുപ്പുകൾ, റേഷൻ കടകൾ, മുൻസിപ്പൽ സേവനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കും. അച്ചടി-ദൃശ്യ-ഇലക്​ട്രോണിക്​ മാധ്യമങ്ങൾക്ക്​ നിയന്ത്രണമുണ്ടാകില്ല. ടെലികോം, ഇൻറർനെറ്റ്​ സേവനങ്ങൾക്ക്​ മുടക്കമുണ്ടാകില്ല. ഫാർമസികളും പെട്രോൾ പമ്പുകളും പ്രവർത്തിക്കും.

ഡൽഹിയിൽ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 27 ആയിട്ടുണ്ട്​. അതിൽ 21 പേരാണ്​ വിദേശ യാത്ര നടത്തിയവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona virusdelhi lockdown
News Summary - delhi under lockdown
Next Story