Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് വാക്‌സിന്‍റെ...

കോവിഡ് വാക്‌സിന്‍റെ ആദ്യബാച്ച് അടുത്തയാഴ്ച ഇന്ത്യയിലെത്തും

text_fields
bookmark_border
കോവിഡ് വാക്‌സിന്‍റെ ആദ്യബാച്ച് അടുത്തയാഴ്ച ഇന്ത്യയിലെത്തും
cancel

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍റെ ആദ്യബാച്ച് ഡിസംബര്‍ അവസാനത്തോടെ ഡല്‍ഹിയിലെത്തുമെന്ന്​ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്​ ഇന്ത്യ ടുഡേ റിപ്പോർട്ട്​ ചെയ്​തു. ഡിസംബര്‍ 28ന് വാക്‌സിന്‍ ഡല്‍ഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഡല്‍ഹിയിലെ ജനങ്ങൾക്ക്​ എന്ന്​ വാക്​സിൻ നൽകുമെന്നത്​ സംബന്ധിച്ച്​ വ്യക്​തത വന്നിട്ടില്ല.

വാക്‌സിന്‍ നല്‍കുന്നത്​ സംബന്ധിച്ച്​ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നൽകി തുടങ്ങിയിട്ടുണ്ട്​. 3500 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. വാക്‌സിന്‍ സൂക്ഷിക്കുന്നതിനായി 609 ഫ്രീസർ പോയന്‍റുകളാണ്​ ഡല്‍ഹി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്​. വാക്​സിൻ സൂക്ഷിക്കാൻ ഏറ്റവുമധികം സൗകര്യമൊരുക്കിയിരിക്കുന്നത്​ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ്. ലോക്‌നായക്, കസ്തൂര്‍ബ, ജിടിബി ആശുപത്രികള്‍, ബാബാസാഹേബ് അംബേദ്കര്‍ ആശുപത്രി, മൊഹല്ല ക്ലിനിക്ക് എന്നിവിടങ്ങളിലും വാക്‌സിന്‍ സംഭരണത്തിന്​ സൗകര്യങ്ങളുണ്ട്​.

ഡല്‍ഹി വിമാനത്താവളത്തിലെ രണ്ട് കാര്‍ഗോ ടെര്‍മിനലുകള്‍ വാക്‌സിന്‍ സൂക്ഷിക്കാന്‍ സജ്ജമാക്കിയെന്ന്​ വിമാനത്താവള സി.ഇ.ഒ വൈദേഹ് ജയ്പുരിയാര്‍ പറഞ്ഞു. 27 ലക്ഷം ഡോസ്​ വാക്‌സിനുകള്‍ സൂക്ഷിക്കാനുള്ള സൗകര്യമാണുള്ളത്​. പരിശീലനം നൽകുന്നതിനായി. മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് മൂന്ന് ഡോക്ടര്‍മാരെ വാക്‌സിനേറ്റിങ്ങ് ഓഫിസര്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്. കൂടുതല്‍ വാക്‌സിനേറ്റിങ് ഓഫിസര്‍മാര്‍ക്ക് ഈ മൂന്ന് ഡോക്ടര്‍മാര്‍ പരിശീലനം നല്‍കും. അവര്‍ പിന്നീട്​ ജില്ലാ തലത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:COVID -19​Covid 19
News Summary - Delhi to receive first shipment of coronavirus vaccine next week
Next Story