Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഞാടെ ചെറിയ ബുദ്ധിയിൽ...

ഞാടെ ചെറിയ ബുദ്ധിയിൽ തോന്നുന്ന ഓരോരോ കാര്യങ്ങൾ -ഡൽഹി തിയറ്റർ -VIDEO

text_fields
bookmark_border
ഞാടെ ചെറിയ ബുദ്ധിയിൽ തോന്നുന്ന ഓരോരോ കാര്യങ്ങൾ -ഡൽഹി തിയറ്റർ -VIDEO
cancel

കോവിഡ്​ പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്​ഥാന സർക്കാറുകളും കേന്ദ്രസർക്കാറുമായും തർക്കം മുറുകു ന്നു. പ്രതിപക്ഷ സംസ്​ഥാനങ്ങളെ വരിഞ്ഞു കെട്ടാനും രാഷ്​ട്രീയ നേട്ടമുണ്ടാക്കാനും മോദിസർക്കാർ ശ്രമിക്കുന്നു എ ന്ന ആ​ക്ഷേപം ശക്​തം. ദേശീയ ദുരന്തകാര്യ നിർവഹണ നിയമം അമിതാധികാര പ്രയോഗത്തിനുള്ള ആയുധമാക്കുന്നു. ഫണ്ട്​ സമാഹര ിക്കുന്നതിലുമുണ്ട്​ തർക്കം.

സംസ്​ഥാന സർക്കാറിനെ അറിയിക്കും മു​േമ്പയാണ്​ പശ്​ചിമ ബംഗാളിൽ കേന്ദ്രത്തി​​െ ൻറ കോവിഡ്​ പരിശോധന സംഘം എത്തിയത്​. തർക്കം മുറുകിയപ്പോൾ വിമാനത്താവളത്തിലെത്തിയ സംഘത്തിന്​ പു​റത്തേക്ക്​ ഇ റങ്ങാൻ പോലും കഴിയാതെ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. സംഘത്തെ കോവിഡ്​ ബാധിത മേഖലകൾ കാണിച്ചു കൊടുത്തില് ലെങ്കിൽ ശക്​തമായ നടപടി ഉണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പു നൽകിയതിനൊടുവിൽ മുഖ്യമന്ത്രി മമത ബാനർജി വഴങ്ങി.

എന്നു കരുതി ​അവർ ഉയർത്തുന്ന വിഷയത്തിൽ കഴമ്പില്ലാതെ പോകുന്നില്ല. അതേക്കുറിച്ച്​ തൃണമൂൽ കോൺഗ്രസിന്​ പറയാനുണ്ട്​. ഏപ്രിൽ 20ന്​ രാവിലെ 10.10ന്​ ഡൽഹിയിൽ നിന്നുള്ള മന്ത്രാലയതല സമിതിയിലെ അംഗങ്ങളായ സർക്കാർ ഉദ്യോഗസ്​ഥർ കൊൽക്കത്ത വിമാനത്താവളത്തിൽ ഇറങ്ങുന്നു. ഏഴു ജില്ലകളിൽ നിരീക്ഷണത്തിന്​ പോകാനാണ്​. മൂന്നു മണിക്കൂർ കഴിഞ്ഞ ഒരു മണിക്കാണ്​ ആഭ്യന്തര മന്ത്രി അമിത്​ഷാ മുഖ്യമന്ത്രി മമത ബാനർജിയെ വിളിച്ച്​, ഇങ്ങനെയൊരു സംഘം വരുന്നുണ്ടെന്ന്​ അറിയിച്ചത്​.

കേന്ദ്രവും സംസ്​ഥാനവും ഒത്തൊരുമിച്ച്​ നീങ്ങേണ്ട സന്ദർഭമാണ്​. സംസ്​ഥാനങ്ങൾ വൈറസിനോട്​ യുദ്ധം ചെയ്യു​േമ്പാൾ കേന്ദ്രം സംസ്​ഥാനങ്ങളോട്​ യുദ്ധം ചെയ്യുകയാണ്​ എന്നാണ്​ തൃണമൂൽ എം.പി ഡറിക്​ ഒബ്രിയ​​െൻറ കുറ്റപ്പെടുത്തൽ. മധ്യപ്രദേശ്​, മഹാരാഷ്​ട്ര, രാജസ്​ഥാൻ, പശ്​ചിമ ബംഗാൾ എന്നിങ്ങനെ നാലു സംസ്​ഥാനങ്ങളിലേക്കാണ്​ കേന്ദ്രസംഘം പോയത്​. ബംഗാളിനെ ഒറ്റപ്പെടുത്തുന്ന മട്ടിലാണ്​ പോക്ക്​ എന്ന്​ അവർ തിരിച്ചടിക്കുന്നു.

ബംഗാളിൽ കോവിഡ്​ ബാധിതർ 300, കേന്ദ്രസംഘം പോകുന്ന ജില്ലകൾ ഏഴ്​. 1500 വൈറസ്​ ബാധിതരുള്ള മധ്യപ്രദേശിൽ പോകുന്നത്​ ഒരേയൊരു ജില്ല. മഹാരാഷ്​​​്​്ട്രയിൽ 4700 കേസുകൾ; പോകുന്നത്​ രണ്ടു ജില്ലയിൽ. രാജസ്​ഥാനിൽ 1600 കേസുകൾ; ജില്ല ഒന്ന്​. ബംഗാളിലൊഴികെ മറ്റെവിടെയും തെരഞ്ഞെടുപ്പ്​ ഉടനെയൊന്നുമില്ല എന്നു കൂടി തൃണമൂൽ കൂട്ടിച്ചേർക്കുന്നു.

ഗുജറാത്തിൽ 1900 കോവിഡ്​ ബാധിതരുണ്ട്​. തമിഴ്​നാട്ടിൽ 1500.യു.പിയിൽ 1200, തെലങ്കാനയിൽ 900, ആന്ധ്രയിൽ 700, ഡൽഹിയിൽ 2100. മരണത്തി​​െൻറ ശതമാനക്കണക്കിലും ബംഗാൾ വളരെ പിന്നിലാണ്​. അവിടെയാണ്​ കോവിഡ്​ വെച്ചുള്ള രാഷ്​​്ട്രീയക്കളി എന്ന്​ തൃണമൂൽ.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ നോക്കുകുത്തിയാക്കി പി.എം കെയേഴ്​സ്​ എന്ന നിധിയുണ്ടാക്കി, അതിലേക്കാണിപ്പോൾ കേന്ദ്രം സംഭാവന വാങ്ങുന്നത്​. അതി​ലേക്കു കോർപറേറ്റുകൾ സംഭാവന കൊടുക്കുന്ന തുക, അവരുടെ സാമൂഹിക ഉത്തരവാദിത്ത നിധിയിൽ നിന്നുള്ള സംഭാവനയായി കണക്കാക്കി ആനുകൂല്യം നൽകും. എന്നാൽ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്കാണ്​ അവർ സംഭാവന നൽകുന്നതെങ്കിൽ ഈ ആനുകൂല്യം കിട്ടില്ല. ഇത്​ സംസ്​ഥാനങ്ങളെ ഞെരുക്കുന്നതിന്​ തുല്യമാണ്​. സംസ്​ഥാനങ്ങ​ളാണ്​ കോവിഡി​നെ നേരിടാൻ മുന്നിൽ നിൽക്കുന്നത്​.

ചെലവു ചുരുക്കലി​​െൻറ പേരു പറഞ്ഞ്​ എം.പി ഫണ്ട്​ രണ്ടു വർഷത്തേക്ക്​ മരവിപ്പിച്ചതി​​െൻറ അടിയും സംസ്​ഥാനങ്ങൾക്കാണ്​. ഇനി എം.പി ഫണ്ട്​ പുനരുജ്ജീവിപ്പിച്ചില്ല എന്നു വരും. കോവിഡ്​ കഴിഞ്ഞ്​ തെരഞ്ഞെടുപ്പ്​ വരും. കേന്ദ്രസഹായ പദ്ധതികൾ പ്രതിപക്ഷവും എം.പിമാരും വഴിയല്ല, കേന്ദ്രസർക്കാറി​​െൻറ കനിവായിത്തന്നെ കണക്കിലും വോട്ടറുടെ മനസിലും കയറണമെന്ന ചിന്തയാണ്​ അതിൽ പ്രവർത്തിക്കുന്നത്​. തേന്മാവിൻ കൊമ്പത്ത്​ എന്ന സിനിമയിൽ ബുദ്ധി ഉപദേശിച്ച ശ്രീനിവാസനെ അതിശയത്തോടെ നോക്കി നെടുമുടി വേണു പറയുന്ന ഡയലോഗ്​ പോലെയാണ്​ കാര്യം: ‘‘ഇത്​ ചെറിയ ബുദ്ധിയല്ലല്ലോടാ.’’

Show Full Article
TAGS:Delhi theater india news malayalam news 
News Summary - Delhi theater New Episode-India News
Next Story