പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞ സഹോദരനെ കുത്തിക്കൊന്നു
text_fieldsന്യൂഡൽഹി: പെൺകുട്ടിയെ ഉപദ്രവിക്കാനുള്ള ശ്രമം തടഞ്ഞ സഹോദരനെ രണ്ട് കുട്ടികൾ ചേർന്ന് കുത്തിക്കൊന്നു. ഡൽഹിയിലെ പട്ടേൽ നഗറിൽ വെള്ളിയാഴ്ചയാണ് സംഭവം. 17 കാരനാണ് മരിച്ചത്. പ്രദേശത്തെ ഇടവഴിയിൽ വെച്ചായിരുന്നു തർക്കം നടന്നത്. സി.സി.ടി.വി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
മൂന്ന് കുട്ടികൾ തമ്മിൽ തർക്കം നടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടികളിലൊരാൾ കത്തി ഉപയോഗിച്ച് കുത്താൻ നിരവധി തവണ ശ്രമിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ നട്ടെല്ലിനടുത്തായി പിറകിൽ നിന്ന് 17കാരന് കുത്തേൽക്കുന്നു. കത്തി പിറകിൽ കുത്തിയിറങ്ങിയ നിലയിലുള്ള കുട്ടിയെ ഉപേക്ഷിച്ച് അക്രമം നടത്തിയവർ പോയി. കുത്തേറ്റ കുട്ടി ഫോണെടുത്ത് ആരെയോ വിളിക്കാൻ ശ്രമിച്ചെങ്കിലും വീണപോവുകയായിരുന്നു.
കുട്ടി സ്വന്തം വീടിനു സമീപത്തു തന്നെയാണ് ആക്രമണത്തിനിരയായത്. കമ്പ്യൂട്ടർ ക്ലാസ് കഴിഞ്ഞ് തിരികെ വരുന്നതിനിടെയാണ് ആക്രമണം നേരിട്ടത്. സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് തടഞ്ഞതിന്റെ പ്രതികാരമാണ് പ്രതികൾ കുട്ടിയോട് തീർത്തതെന്നും രണ്ട് പ്രതികളും പ്രായപൂർത്തിയാകാത്തവരാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

