ഡൽഹിയിൽ ദമ്പതികളെ കൊന്നത് മകൻ
text_fieldsന്യൂഡൽഹി: വസന്ത് കുഞ്ചിൽ ദമ്പതികളും മകളും വീട്ടിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. മകൻ പഠനത്തിൽ ശ്രദ്ധിക്കാതെ പട്ടം പറത്താൻ പോകുന്നതിനെ വീട്ടുകാർ എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ദക്ഷിണ ഡൽഹിയിലെ വസന്ത് കുഞ്ചിൽ പെൺകുട്ടിയും രക്ഷിതാക്കളും കുത്തേറ്റ് മരിച്ചത്. മിഥിേലഷ് (45), ഭാര്യ സിയ(40), മകൾ നേഹ(15) എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. 18കാരനായ മകൻ സുരാജ് പരിക്കേറ്റ നിലയിലായിരുന്നു.
ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ആദ്യം പിതാവിനെ നെഞ്ചത്തും വയറ്റിലുമായി എട്ടു തവണ കുത്തി. തുടർന്ന് അടുത്ത മുറിയിലായിരുന്ന മാതാവിനെ ഏഴുതവണയും കുത്തി. അതിനു ശേഷം സഹോദരി കിടക്കുന്ന മുറിയിലെത്തി വിളിച്ചുണർത്തി കുത്തുകയായിരുന്നു. മൂവരും രക്തം വാർന്നാണ് മരിച്ചത്. കൊലപാതക ശേഷം കൈയിൽ സ്വയം മുറിവുണ്ടാക്കി. പിന്നീട് ബാൽക്കണിയിൽ കയറി നിലവളിച്ച് അയൽവാസികളെ കൂട്ടുകയായിരുന്നു.
ആദ്യം തന്നെ സംശയത്തിെൻറ നിഴലിലായിരുന്നു സുരാജ്. രണ്ട് ആളുകൾ വീട്ടിലേക്ക് ഇടിച്ചു കയറി തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് സുരാജ് പറഞ്ഞിരുന്നത്. എന്നാൽ വീടിെൻറ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. അയൽവാസികളെത്തിയപ്പോൾ സുരാജ് തന്നെയാണ് വാതിൽ തുറന്നുകൊടുത്തത്. താൻ മരിച്ചതു പോലെ കിടന്നതിനാലാണ് തന്നെ അക്രമികൾ വെറുതെ വിട്ടതെന്നും സുരാജ് പറഞ്ഞിരുന്നു.
എന്നാൽ അകത്തു നിന്ന് പൂട്ടിയ വാതിലിനുള്ളിലൂടെ അക്രമികൾ കടന്നതെങ്ങനെ എന്ന് പൊലീസിനോട് വിശദീകരിക്കാൻ കഴിയാതെ സുരാജ് കുറ്റം സമ്മതിക്കുകയായിരുന്നു. തെൻറ കുടുംബത്തിൽ നിന്ന് മോശമായ പെരുമാറ്റമായിരുന്നു നേരിടേണ്ടി വന്നതെന്നും അതിൽ പ്രകോപിതനായാണ് കുറ്റകൃത്യം നടത്തിയതെന്നും സുരാജ് പൊലീസിനോട് പറഞ്ഞു.
ഗുഡ്ഗാവിലെ കോളജിൽ സിവിൽ എഞ്ചിനീയറിംഗിന് പഠിക്കുകയാണ് സുരാജ്. എന്നാൽ ക്ലാസിനു പോകാതെ പട്ടം പറത്താൻ പോയതിന് പിതാവ് അടിച്ചിരുന്നുവെന്നും ഇനിയും ഇത് തുടരുകയാെണങ്കിൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും സുരാജ് പറഞ്ഞു.
ആദ്യം ആത്മഹത്യചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും പിന്നീട് രക്ഷിതാക്കളെയാണ് ശിക്ഷിക്കേണ്ടതെന്ന് തീരുമാനിക്കുകയായിരുെന്നന്നും സുരാജ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
