Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Delhi Police
cancel
Homechevron_rightNewschevron_rightIndiachevron_rightഐഫോണിന്‍റെ പാസ്​വേഡ്​...

ഐഫോണിന്‍റെ പാസ്​വേഡ്​ നൽകിയില്ല; പ്ലസ്​ടു വിദ്യാർഥിയെ സുഹൃത്ത്​ തലക്കടിച്ച്​ കൊന്നു

text_fields
bookmark_border

ന്യൂഡൽഹി: ഐഫോണിന്‍റെ പാസ്​വേഡ്​ നൽകാത്തതിന്​ പ്ലസ്​ടു വിദ്യാർഥിയെ സുഹൃത്ത്​ കൊലപ്പെടുത്തി. ഡൽഹിയിലെ പിതാംപുര പ്രദേശത്താണ്​​ സംഭവം.

ഏപ്രിൽ 21ന്​ ഡൽഹിയിലെ പാർക്കിൽവെച്ചായിരുന്നു ആക്രമണം. പ്രതിയായ മായങ്ക്​ സിങ്​ ബി.ബി.എ വിദ്യാർഥിയാണ്​.

ഏപ്രിൽ 21ന്​ രാ​ത്രി വിദ്യാർഥി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന്​ ഫാക്​ടറി ജീവനക്കാരനായ പിതാവ്​ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം പുരോഗമിക്കേ ഞായറാഴ്ച പീതാംപുരയിലെ പാർക്കിൽ ഒറ്റപ്പെട്ട സ്​ഥലത്ത്​ അഴുകിയ മൃതദേഹം കിടക്കുന്നതായി പൊലീസിന്​ വിവരം ലഭിച്ചു. മൃതദേഹം കാണാതായ വിദ്യാർഥിയുടേതാണെന്ന്​ പൊലീസ്​ തിരിച്ചറിഞ്ഞു.

മൃതദേഹത്തിന്​ സമീപം വലിയൊരു കരടിപ്പാവയും ഉണ്ടായിരുന്നു. പ്രദേശത്തുനിന്ന്​ മയക്കുമരുന്ന്​ ലഭിച്ചതായും മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു.

തുടർന്ന്​ പാർക്കിന്​ സമീപത്തെ സി.സി.ടി.വി കാമറ പരിശോധിച്ചപ്പോൾ വിദ്യാർഥിയും പ്രതിയു​ം നടന്നുപോകുന്നത്​ കണ്ടെത്തി. ഏപ്രിൽ 23 മുതൽ മായങ്ക്​ സിങ്ങിനെ കാണാനില്ലായിരുന്നു. തുടർന്ന്​ യു.പിയിലെ സുഹൃത്തിന്‍റെ വീട്ടിൽ ഒളിച്ചുകഴിഞ്ഞിരുന്ന മായങ്കിനെ പൊലീസ്​ പിടികൂടുകയായിരുന്നു.

ഏപ്രിൽ 21ന്​ വിദ്യാർഥിയെ കണ്ടുമുട്ടിയതായും കൊലപ്പെടുത്തിയതായും മായങ്ക്​ സമ്മതിച്ചു.​ ഐഫോണിന്‍റെ പാസ്​വേഡ്​ നൽകാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. തുടർന്ന്​ വിദ്യാർഥിയെ ആദ്യം കല്ലുകൊണ്ട്​ തലക്കടിക്കുകയും ശ്വാസം മുട്ടിച്ച്​ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MurderDelhi studentphone password
News Summary - Delhi student refuses to share phone password, friend kills him: Police
Next Story