ഡല്‍ഹിയുടെ പദവി തര്‍ക്കം ഭരണഘടന ബെഞ്ചിന്
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയുടെ സംസ്ഥാനപദവിയെച്ചൊല്ലി ആം ആദ്മി സര്‍ക്കാറും കേന്ദ്രവും തമ്മിലെ നിയമയുദ്ധം ഭരണഘടന ബെഞ്ചിന്. ലഫ്റ്റനന്‍റ് ഗവര്‍ണറാണ് ഡല്‍ഹിയുടെ ഭരണത്തലവന്‍ എന്നും മന്ത്രിമാരുടെ ഉപദേശങ്ങള്‍ അനുസരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനല്ളെന്നുമുള്ള ഹൈകോടതി വിധിക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹരജികള്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് കൈമാറി. നിയമപരവും ഭരണഘടനപരവുമായ സുപ്രധാന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാലാണ് ഹരജി ഭരണഘടനബെഞ്ചിന് വിടുന്നതെന്ന് ജസ്റ്റിസുമാരായ എ.കെ. സിക്രി, ആര്‍.കെ. അഗ്രവാള്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ഹൈകോടതി വിധിയെതുടര്‍ന്ന് ഭരണനിര്‍വഹണം സ്തംഭിച്ചിരിക്കുകയാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ നേരത്തേ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ തലസ്ഥാന പ്രദേശമെന്ന നിലക്ക് ഭരണഘടനയുടെ 239 എ.എ വകുപ്പ് ഉറപ്പുനല്‍കുന്ന വ്യവസ്ഥകളുടെ ലംഘനമാണ് ഹൈകോടതി വിധിയെന്ന് ഡല്‍ഹി സര്‍ക്കാറിനുവേണ്ടി അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു.
സംസ്ഥാന സര്‍ക്കാറിന്‍െറ ഉത്തരവുകള്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ തിരസ്കരിക്കുന്നത് അരാജകത്വം ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട്, ഡല്‍ഹിയുമായി ബന്ധപ്പെട്ട നയതീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാറിനുള്ള മേല്‍ക്കോയ്മ പുന$സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി സര്‍ക്കാറിന് പ്രത്യേകമായ ഭരണനിര്‍വഹണ അധികാരമുണ്ടെന്നും കേന്ദ്രത്തിനോ രാഷ്ട്രപതിക്കോ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കോ അതില്‍ ഇടപെടാനാകില്ളെന്നുമാണ് ആം ആദ്മി സര്‍ക്കാറിന്‍െറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
