അതിശൈത്യത്തിൽ തണുത്തുവിറച്ച് ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ
text_fieldsന്യൂഡൽഹി: അതിശൈത്യത്തിൽ തണുത്തുവിറക്കുകയാണ് ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഡൽഹി സഫ്ദർജംഗിൽ ഞായറാഴ്ച രാവിലെ ഏറ്റവും കുറഞ്ഞ താപനില 1.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഡൽഹിയിലെ അയാനഗറിൽ 2.6 ഡിഗ്രി സെൽഷ്യസും ലോധി റോഡിൽ 2.8 ഡിഗ്രി സെൽഷ്യസുമായിരുന്നു. ഡൽഹിയിലും സമീപസംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്.
ദൂരക്കാഴ്ച പരിധി കുറഞ്ഞതിനെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽനിന്നുള്ള 20ലധികം വിമാനങ്ങൾ വൈകി. 42 ട്രെയിനുകൾ ഒരുമണിക്കൂർ മുതൽ അഞ്ചുമണിക്കൂർ വരെ വൈകിയാണ് ഓടുന്നത്. തണുപ്പില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് താമസിക്കാൻ ഡല്‍ഹി സര്‍ക്കാര്‍ ഇരുന്നൂറോളം നൈറ്റ് ഷെല്‍റ്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. 22,000 പേര്‍ക്ക് താമസിക്കാവുന്ന ഷെല്‍ട്ടറുകളാണ് ഒരുക്കിയിരിക്കുന്നതെന്നും ഇവര്‍ക്ക് രണ്ടു നേരത്തെ ഭക്ഷണം നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ശീതതരംഗം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. യു.പി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങൾ ശൈത്യകാല അവധി നീട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

