Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിശൈത്യം: ഡൽഹിയിൽ...

അതിശൈത്യം: ഡൽഹിയിൽ റെഡ്​ അലെർട്ട്​

text_fields
bookmark_border
അതിശൈത്യം: ഡൽഹിയിൽ റെഡ്​ അലെർട്ട്​
cancel

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ അതിശൈത്യം തുടരുന്നു. നഗരത്തി​​​െൻറ പല ​മേഖലകളിലും താപനില 2.4 ഡിഗ്രി വരെ താ​ഴ്​ന്നു. കനത്ത മൂടൽമഞ്ഞു മൂലം വ്യോമ, റെയിൽ, റോഡ്​ ഗതാഗതം തടസപ്പെട്ടു. പുതുവത്സരം വരെ ഡൽഹിയിലെ അതിശൈത്യം തുടരുമെന്നാണ്​ റിപ്പോർട്ടുകൾ.

അതിശൈത്യത്തെ തുടർന്ന്​ ഡൽഹി, പഞ്ചാബ്​, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്​, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ റെഡ്​ അലേർട്ട്​ പ്രഖ്യാപിച്ചു.

മുടൽമഞ്ഞിനെ തുടർന്ന്​ ഡൽഹി വിമാനത്താവളത്തിലെ കാഴ്​ചപരിധി 50-175 മീറ്ററായി ചുരുങ്ങി. പല വിമാനങ്ങളും മറ്റ്​ വിമാനത്താവളങ്ങളിലേക്ക്​ വഴിതിരിച്ചു വിട്ടു. 24 ട്രെയിനുകൾ വൈകിയതായി റെയിൽവേ അറിയിച്ചു. രണ്ട്​ മുതൽ അഞ്ച്​ മണിക്കൂർ വരെയാണ്​ ട്രെയിനുകൾ വൈകുന്നത്​.

Show Full Article
TAGS:Weather condition india news malayalam news 
News Summary - Delhi Set for Bone-chilling New Year's Eve-India news
Next Story