Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലൈംഗിക പീഡനത്തിനിരയായ...

ലൈംഗിക പീഡനത്തിനിരയായ വിദ്യാർഥിനിക്ക്​ വിദ്യാഭ്യാസം നിഷേധിച്ച്​ സ്​കൂൾ

text_fields
bookmark_border
ലൈംഗിക പീഡനത്തിനിരയായ വിദ്യാർഥിനിക്ക്​ വിദ്യാഭ്യാസം നിഷേധിച്ച്​ സ്​കൂൾ
cancel

ന്യൂഡൽഹി: ലൈംഗീക പീഡനം നൽകിയ ആഘാതത്തിൽ നിന്ന്​ കരകയറാൻ ശ്രമിക്കുന്ന വിദ്യാർഥിനിക്ക്​ വിദ്യാഭ്യാസം നിഷേധിച്ച്​ ഡൽഹിയിെല സ്വകാര്യ സ്​കൂളി​​െൻറ വക പീഡനം. കുട്ടിയുടെ മാതാപിതാക്കളാണ്​ ആരോപണവുമായി രംഗത്തെത്തിയത്​. 10ാംക്ലാസ്​ വിദ്യാർഥിനിക്കാണ്​ ദുരനുഭവം. 

പീഡനത്തിനിരയായ കുട്ടി പഠിച്ചാൽ സ്​കൂളി​​െൻറ സൽപ്പേരിന്​ കോട്ടം തട്ടുമെന്നും അതിനാൽ ഇനി മുതൽ സ്​കൂളിലേക്ക്​ അയക്കേണ്ടതില്ലെന്നും സ്​കൂൾ അധികൃതർ വിദ്യാർഥിനിയുടെ മാതാപിതാക്കളെ വിളിച്ച്​ അറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന്​ ഡൽഹി വനിതാ കമ്മിഷൻ വിദ്യാഭ്യാസ വകുപ്പിന്​ നോട്ടീസ്​ അയച്ചിട്ടുണ്ട്​. 

10ാം ക്ലാസ്​ വിദ്യാർഥിനിയെ ചിലർ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം ഒാടുന്ന കാറിൽ നിന്ന്​ പുറത്തേക്കെറിഞ്ഞിരുന്നു. സംഭവത്തെ തുടർന്നുണ്ടായ മാനസികാഘാതത്തിൽ നിന്ന്​ കരകയറി വരികയായിരുന്നു വിദ്യാർഥിനി. 

അ​േപ്പാഴാണ്​ സ്​കൂൾ അധികൃതരുടെ വിചിത്ര ആവശ്യം. വിദ്യാർഥിനിയെ 10ാം ക്ലാസ്​ വിജയിപ്പിക്കണമെങ്കിൽ സ്​കൂളിൽ വരുന്നത്​ നിർത്തണമെന്ന്​ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്​. പെൺകുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ സ്​കൂൾ അധികൃതർക്കാവില്ലെന്ന്​ പറഞ്ഞതായും പരാതിയിൽ പറയുന്നു. 

വിദ്യാർഥിനി സ്കൂളിൽ വരുന്നത്​ അവസാനിപ്പിക്കുന്നതിനായി സുഹൃത്തുക്കളെ അവളുടെ സമീപത്തിരിക്കാൻ പോലും അധ്യാപകർ അനുവദിക്കുന്നില്ല. ഇൗ സ്​കൂളിൽ നിന്ന്​ പേര്​ വെട്ടി മറ്റൊരു സ്​കൂളിൽ ചേർക്കാനാണ്​ അധികൃതർ ആവശ്യപ്പെടുന്നതെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. 

െപൺകുട്ടി അവളുടെതല്ലാത്ത കുറ്റത്തിന്​ ശിക്ഷ അനുഭവിക്കുകയാണെന്ന്​വനിതാ കമീഷൻ പറഞ്ഞു. അഞ്ചു ദിവസത്തിനുള്ളിൽ വിദ്യാഭാസ വകുപ്പിൽ നിന്ന്​ റിപ്പോർട്ട്​ തേടിയിട്ടുണ്ടെന്നും വനിതാ കമീഷൻ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationdelhi schoolrape survivor
News Summary - Delhi school tells rape survivor not to attend classes as she brings ‘bad name’ to institution
Next Story