Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി കലാപം: ഏഴുപേരെക്കൂടി വെറുതെവിട്ടു

text_fields
bookmark_border
നിരോധനാജ്ഞ ലംഘിച്ചതിന് കുറ്റക്കാർ
ഡൽഹി കലാപം: ഏഴുപേരെക്കൂടി വെറുതെവിട്ടു
cancel

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപത്തിനിടെ ഓട്ടോ ഡ്രൈവറെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഏഴുപേരെ ഡൽഹി കോടതി വെറുതെവിട്ടു. എന്നാൽ, നിരോധനാജ്ഞ ലംഘിച്ചതിന് ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കുൽദീപ് സിങ്, ഹർജീത് സിങ്, രാഹുൽ, സച്ചിൻ റസ്തോഗി, ഭരത് ഭൂഷൺ, സന്ദീപ്, ധർമേന്ദർ എന്നിവരാണ് പ്രതികൾ. മറ്റൊരു പ്രതി സച്ചിൻ ഗുപ്തയെ സംശയത്തിന്റെ ആനുകൂല്യം നൽകി എല്ലാ കുറ്റങ്ങളിൽനിന്നും വെറുതെവിട്ടു.

ആക്രമണത്തിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. അഡീഷനൽ സെഷൻസ് ജഡ്ജി പർവീൺ സിങ്ങിന്റേതാണ് വിധി. കൊലപാതകം, മാരകായുധങ്ങളുമായി കലാപം നടത്തൽ, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങളിൽനിന്നാണ് പ്രതികളെ വിമുക്തരാക്കിയത്.

നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐ.പി.സി) 188ാം വകുപ്പ് പ്രകാരം കുറ്റക്കാരായി കണ്ടെത്തി. ഇതിൽ ശിക്ഷ സംബന്ധിച്ച വാദം കേൾക്കുന്നതിനായി കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി. ഡൽഹി കലാപം സംബന്ധിച്ച മറ്റൊരു കേസിൽ അഞ്ചുപേരെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi riots: Seven more people acquitted
Next Story