പുനരധിവാസത്തിന് തടസ്സമായി പൊലീസും ആക്രമികളും
text_fieldsന്യൂഡൽഹി: ആ അഴുക്കു ചാലിനപ്പുറത്തുള്ള ആ ഹോട്ടൽ കണ്ടോ? ഞങ്ങൾ ഇവിടെ തിരിച്ചെത്തിയെ ന്ന് അറിഞ്ഞാൽ ആ നിമിഷം ആക്രമികൾക്ക് അവർ വിവരം കൊടുക്കും. ശിവ് വിഹാർ ഫേസ് ആറില െ അഴുക്കുചാലിനപ്പുറത്തേക്ക് വിരൽ ചൂണ്ടി അക്സർ പറഞ്ഞു. അയൽക്കാരനായ ഹിന്ദു കാവൽ നിന്നതിനാലാണ് അക്സറിന് തെൻറ ബേക്കറി തിരിച്ചുകിട്ടിയത്. ശിവ് വിഹാറിലെ 40ഒാളം ബേ ക്കറികൾ പൂർണമായും കത്തിച്ച് ചാമ്പലാക്കിയപ്പോൾ ബാക്കിയായ വിരലിലെണ്ണാവുന്ന കടകളിലൊന്നാണ് അക്സറിേൻറത്.
ശിവ് വിഹാറിലെ ഒൗലിയ മസ്ജിദിനടുത്തുള്ള ഹിന്ദു വീട്ടിൽ ആക്രമണം നടത്താതിരുന്നതിനാൽ രക്ഷപ്പെട്ടതാണ് ഇൗ ബേക്കറി. ഇതു പോലെ അഞ്ചോ ആറോ ബേക്കറികൾ മാത്രമാണ് ബാക്കിയായതെന്ന് അക്സർ പറഞ്ഞു. ആക്രമികൾ നശിപ്പിച്ച വീടുകളിലേക്ക് തിരിച്ചു വരുന്നവരെ പോലും െപാലീസ് കസ്റ്റഡിയിലെടുക്കുന്ന സാഹചര്യമാണുള്ളതെന്ന് ഫേസ് ആറ് കോളനിയിൽതന്നെയുള്ള ശാഹിദ് പറഞ്ഞു.
ഡൽഹി സർക്കാറിെൻറ ആളുകൾ സർവേക്ക് വെന്നന്ന് കരുതിയാണ് പലരും വീടുകളിലേക്ക് പകൽ തിരികെ വന്നത്. ഉദ്യോഗസ്ഥർ ഫോറം പൂരിപ്പിച്ച് വാങ്ങി പോകുന്നുണ്ട്. പക്ഷേ, അകലങ്ങളിലേക്ക് വീടുവിേട്ടാടിയവർക്ക് ഫോറം പൂരിപ്പിച്ച് നൽകാൻ കഴിഞ്ഞിട്ടില്ല. പകൽ വീടുകളിൽ വന്ന് നോക്കി പോകുന്നവർക്ക് പോലും രാത്രി വീണ്ടും മുസ്തഫാബാദിലെ ഇൗദ്ഗാഹിലൊരുക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മടങ്ങി പോകുകയാണ്.

രണ്ടാഴ്ച കഴിഞ്ഞ് സ്വന്തം വീടുകൾ കാണാൻ വരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് യുനൈറ്റഡ് എഗൻസ്റ്റ് ഹേറ്റ് കൂട്ടായ്മയുടെ നദീം ഖാൻ വ്യക്തമാക്കി. ഇരകളെ സഹായിക്കാനിറങ്ങുന്ന ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാണെന്നും നദീം ഖാൻ ചൂണ്ടിക്കാട്ടി. താഹിർ ഹുസൈനെ ആം ആദ്മി പാർട്ടി കൈയൊഴിഞ്ഞതോടെ അദ്ദേഹത്തിെൻറ വീട്ടിൽ അഭയം തേടിയവരെല്ലാം പ്രതികളായി മാറി. 27 േപരെ ഇതിനകം അറസ്റ്റ് ചെയ്തു. അതിൽ പലരെയും മൂന്നു ദിവസത്തോളം നിയമവിരുദ്ധ കസ്റ്റഡിയിൽ വെച്ച് പീഡിപ്പിെച്ചന്നും നദീം ഖാൻ ആരോപിച്ചു. ചാനന്ദ് ബാഗിൽനിന്നും ഖജൂരിഖാസിൽനിന്നും നൂറെ ഇലാഹിയിൽനിന്നുമാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് നദീം പറഞ്ഞു.
അതേസമയം, എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുന്നതിന് അനിവാര്യമായ എം.എൽ.സി (െമഡിക്കോ ലീഗൽ സർട്ടിഫിക്കറ്റ്) ഇരകൾക്ക് സർക്കാർ ആശുപത്രികൾ നൽകുന്നില്ല. എഫ്.െഎ.ആർ ഇടാതെ പരിക്കേറ്റവർക്കും ഭവനരഹിതർക്കുമുള്ള നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സർക്കാർ നൽകില്ല. സർക്കാറിനെക്കാൾ വ്യവസ്ഥാപിതമായ രീതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന സ്വകാര്യ ഏജൻസികളും എഫ്.െഎ.ആറുകളുടെ പകർപ്പില്ലാതെ സഹായം നൽകുന്നില്ല.
വർഗീയ ആക്രമണത്തിൽ െവടിയേറ്റ് ഒരു കണ്ണ് നഷ്ടമായ നാഷനൽ കാഡറ്റ് കോർപ്സിലെ ക്ലർക്കായ നസീർ ഖാെൻറ പരാതി കേൾക്കാനോ രണ്ടാഴ്ച കഴിഞ്ഞിട്ടും കേസ് എടുക്കാനോ ഡൽഹി പൊലീസ് തയാറായിട്ടില്ല. 24ന് രാത്രി വീട്ടിന് തൊട്ടുമുന്നിൽനിന്നാണ് ഇടതുകണ്ണിന് വെടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കണ്ണിെൻറ കാഴ്ച നഷ്ടപ്പെട്ടിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും ഇന്നുവരെ ഒരു പൊലീസുകാരനെങ്കിലും ബന്ധപ്പെട്ടിട്ടില്ല. സിലിണ്ടറുകൾകൊണ്ടിട്ട് പെട്രോൾ ബോംബെറിഞ്ഞ് തകർത്ത ശിവ് വിഹാറിലെ ഒൗലിയ മസ്ജിദിൽ രണ്ടാഴ്ച കഴിഞ്ഞിട്ടും തെളിവെടുപ്പ് നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
