ഡൽഹി കലാപം; ഉമർ ഖാലിദിനെതിരെ തെളിവുകളില്ല -കപിൽ സിബൽ
text_fieldsഉമർ ഖാലിദ്
ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ അഞ്ചുവർഷത്തിലധികമായി ജയിലിൽ കഴിയുന്ന പൗരത്വസമര നേതാക്കളായ ഉമർ ഖാലിദ്, ശർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ തുടങ്ങിയവരുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വാദം കേൾക്കൽ തുടരുന്നു. തിങ്കളാഴ്ച ഉച്ചക്കുശേഷം ഏതാനും പേരുടെ വാദം കേട്ട ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എൻ.വി. അഞ്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച വാദം കേൾക്കൽ തുടരുമെന്ന് അറിയിച്ചു.
അറസ്റ്റിലായി വർഷങ്ങൾ കഴിഞ്ഞിട്ടും കേസുകളിൽ യാതൊരു പുരോഗതിയുമില്ലെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. അക്രമസംഭവങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവും ഉമർ ഖാലിദിനെതിരെ ഇല്ലെന്നും അഞ്ചുവർഷമായി അന്യായമായി ജയിലിൽ അടച്ചിട്ടിരിക്കുകയാണെന്നും കപിൽ സിബൽ വാദിച്ചു.
സമാധാനപരമായ പ്രതിഷേധത്തെ ക്രിമിനൽ ഗൂഢാലോചനയുമായി തുലനം ചെയ്യാനാവില്ലെന്ന് ശിഫാ ഉർ റഹ്മാന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് വ്യക്തമാക്കി.
ഉമർ ഖാലിദ് നേരിടുന്നത് കടുത്ത അനീതി -ദ്വിഗ് വിജയ് സിങ്
ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് നിരപരാധിയാണെന്ന് കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിങ് പറഞ്ഞു. കടുത്ത അനീതി നേരിടുന്ന ഉമർ ഖാലിദിനെ ഉടൻ ജയിൽ മോചിതനാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഉമർ ഖാലിദിനെക്കുറിച്ചുള്ള ലേഖനം പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

