ഡൽഹി കലാപം: പ്രോസിക്യൂഷൻ കോടതിയെ വിഡ്ഡിയാക്കുന്നുവെന്ന് ജഡ്ജി
text_fieldsന്യൂഡൽഹി: 2020ൽ വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിൽ തെളിവെടുപ്പിൽ പ്രതിയെ തിരിച്ചറിയാൻ വിഡിയോ ഹാജരാക്കുന്നത് വൈകിക്കുന്ന പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ച് കോടതി. പ്രോസിക്യൂഷൻ കോടതിയെ വിഡ്ഡിയാക്കുകയാണെന്നും ഇത് നിർഭാഗ്യകരമാണെന്നും അഡീഷനൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമചല വാദത്തിനിടെ പറഞ്ഞു. ഇത്തരം പെരുമാറ്റം ആവർത്തിക്കരുതെന്നും കോടതി അന്വേഷണ ഏജൻസിയോട് നിർദേശിച്ചു.
ദയാൽപുർ പൊലീസ് മുഹമ്മദ് ഫാറൂഖിനും മറ്റുള്ളവർക്കുമെതിരെയെടുത്ത കേസിൽ പ്രതിയെ തിരിച്ചറിയാൻ കോടതി പ്രോസിക്യൂഷനോട് വിഡിയോ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിഡിയോ നൽകാത്തതിനാൽ തെളിവെടുപ്പ് തടസ്സമായിരിക്കുകയാണെന്ന് ജഡ്ജി പറഞ്ഞു. ഫോറൻസിക് ലബോറട്ടറിയിൽനിന്ന് വിഡിയോയുടെ പകർപ്പെടുത്ത് ഉടൻ നൽകണമെന്നും കോടതി നിർദേശിച്ചു. ജൂലൈ ആറിന് വാദം കേൾക്കുന്നതിനിടെ, കേസിൽ വിഡിയോ ആവശ്യമാണെന്ന് ജഡ്ജി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

