Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി കലാപം: താഹിർ...

ഡൽഹി കലാപം: താഹിർ ഹുസൈന്റെ ജാമ്യാപേക്ഷയിൽ പൊലീസിന്റെ നിലപാട് തേടി ഹൈകോടതി; നാലാഴ്ചക്കകം മറുപടി നൽകണം

text_fields
bookmark_border
ഡൽഹി കലാപം: താഹിർ ഹുസൈന്റെ ജാമ്യാപേക്ഷയിൽ പൊലീസിന്റെ നിലപാട് തേടി ഹൈകോടതി; നാലാഴ്ചക്കകം മറുപടി നൽകണം
cancel

ന്യൂ​ഡ​ൽ​ഹി: 2020ലെ ​ഡ​ൽ​ഹി ക​ലാ​പ​ത്തി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ, മു​ൻ ആം ​ആ​ദ്മി പാ​ർ​ട്ടി കൗ​ൺ​സി​ല​ർ താ​ഹി​ർ ഹു​സൈ​ൻ സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ൽ ഡ​ൽ​ഹി പൊ​ലീ​സി​ന്റെ നി​ല​പാ​ട് തേ​ടി ഡ​ൽ​ഹി ഹൈ​കോ​ട​തി. താ​ഹി​ർ ഹു​സൈ​ന് ജാ​മ്യം നി​ഷേ​ധി​ച്ച് ജ​നു​വ​രി 29ന് ​വി​ചാ​ര​ണ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള അ​പ്പീ​ലി​ലാ​ണ് ജ​സ്റ്റി​സു​മാ​രാ​യ നീ​ന ബ​ൻ​സ​ൽ കൃ​ഷ്ണ, മ​ധു ജെ​യി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ അ​വ​ധി​ക്കാ​ല ബെ​ഞ്ച് നാ​ലാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ൽ​കാ​ൻ ഡ​ൽ​ഹി പൊ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

പൊ​ലീ​സി​ന് മ​റു​പ​ടി ഫ​യ​ൽ ചെ​യ്യാ​ൻ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ​സ്.​വി. രാ​ജു അ​ഭ്യ​ർ​ഥി​ച്ചു. കേ​സ് ജൂ​ലൈ 14ലേ​ക്ക് മാ​റ്റി​യ ബെ​ഞ്ച്, അ​പ്പീ​ൽ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ലു​ണ്ടാ​യ 87 ദി​വ​സ​ത്തെ താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹു​സൈ​ൻ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ലും മ​റു​പ​ടി ന​ൽ​കാ​ൻ പൊ​ലീ​സി​ന് സ​മ​യം അ​നു​വ​ദി​ച്ചു.

2020 ഫെ​ബ്രു​വ​രി​യി​ൽ 53 പേ​രു​ടെ മ​ര​ണ​ത്തി​നും എ​ഴു​ന്നൂ​റി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കാ​നും ഇ​ട​യാ​ക്കി​യ ഡ​ൽ​ഹി ക​ലാ​പ​ത്തി​ന്റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്മാ​രി​ൽ ഒ​രാ​ളാ​ണ് താ​ഹി​ർ ഹു​സൈ​ൻ എ​ന്ന് ആ​രോ​പി​ച്ചാ​ണ് താ​ഹി​ർ ഹു​സൈ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ യു.​എ.​പി.​എ ചു​മ​ത്തി പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഡ​ൽ​ഹി​യി​ൽ അ​ക്ര​മ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtbail pleadelhi riotTahir Hussain
News Summary - Delhi riots: High Court seeks police's stand on Tahir Hussain's bail plea; must respond within four weeks
Next Story