ഡൽഹി കലാപ കേസ്: ഉമർ ഖാലിദ് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: ഡൽഹി കലാപ കേസിൽ ഉമർ ഖാലിദ്, ശർജീൽ ഇമാം, മീരാൻ ഹൈദർ, ഗുൾഫിഷ ഫാത്തിമ, ശിഫാഉർറഹ്മാൻ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. സെപ്തംബർ 21നാണ് ഇവരുടെ ജാമ്യപേക്ഷ ഇനി പരിഗണിക്കുക. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, മൻമോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കാനായി മാറ്റിയത്.
നേരത്തെ ഡൽഹി ഹൈകോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജസ്റ്റിസ് നവീൻ ചൗള, ജസ്റ്റിസ് ശൈലേന്ദർ കൗർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
2020 ജനുവരി 28നാണ് സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ ദേശവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ ശർജീൽ ഇമാം അറസ്റ്റിലാകുന്നത്. അതേ വർഷം ഫെബ്രുവരിയിൽ കലാപത്തിന് ആഹ്വാനം ചെയ്ത് പ്രസംഗിച്ചു എന്നാരോപിച്ച് ഉമർ ഖാലിദിനെതിരെ പൊലീസ് കേസെടുത്തു. 2020ൽ ജാമിയ മിലിയ പ്രസംഗ കേസിൽ ശർജീൽ ഇമാമിന് ജാമ്യം ലഭിച്ചെങ്കിലും യു.എ.പി.എ കേസിൽ ജയിലിൽ തുടർന്നു.
ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയുടെ ഹ്രസ്വ ചിത്രം ഇങ്ങനെ:
2020 സെപ്റ്റംബർ 14: അറസ്റ്റ് ചെയ്യപ്പെടുന്നു
2021 ഏപ്രിൽ: ചുമത്തപ്പെട്ട ഒരു കേസിൽ ജാമ്യം. എങ്കിലും മറ്റൊരു കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരാൻ നിർദേശം.
2022 മാർച്ച് 24: ഡൽഹി സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു
2022 ഏപ്രിൽ 22: സെഷൻസ് കോടതി വിധിക്കെതിരെ ഹൈകോടതിയിൽ
2022 ഒക്ടോബർ 18: ഹൈകോടതി ജാമ്യാപേക്ഷ തള്ളി
2022 നവംബർ 18: സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഇടക്കാല ജാമ്യത്തിന് അനുമതി നേടി.
2022 ഡിസംബർ 3: ഒരു കേസിൽ വിചാരണ കോടതി കുറ്റമുക്തനാക്കി; മറ്റൊരു കേസിൽ വീണ്ടും അറസ്റ്റ്
2022 ഡിസംബർ 12: ഒരാഴ്ചത്തെ ജാമ്യം. മാധ്യമങ്ങളുമായി സംസാരിക്കുന്നതിൽ വിലക്ക്
2022 ഡിസംബർ 23: 830 ദിവസത്തിനുശേഷം പുറത്ത്.
2023 ജൂലൈ 12: വാദങ്ങൾ സമർപ്പിക്കാൻ കോടതിയിൽ ഡൽഹി പൊലീസ് കൂടുതൽ സമയംതേടി.
2023 ആഗസ്റ്റ് 18: കേസ് വാദം കേൾക്കുന്നത് നീട്ടി. (തുടർന്ന് 2024 ജനുവരിവരെ പലകുറി കേസ് നീട്ടി)
2024 ഫെബ്രുവരി 14: സുപ്രീംകോടതിയിൽനിന്ന് ജാമ്യ ഹരജി പിൻവലിച്ചു.
2024 മേയ് 28: ഡൽഹി ഹൈകോടതി ജാമ്യം നിഷേധിച്ചു.
2024 ഡിസംബർ 18: ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി അഞ്ച് ദിവസത്തേക്ക് ജാമ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

