Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്ന്​ മൃതദേഹം കൂടി കണ്ടെത്തി; ഡൽഹിയിൽ മരണസംഖ്യ 46

text_fields
bookmark_border
മൂന്ന്​ മൃതദേഹം കൂടി കണ്ടെത്തി; ഡൽഹിയിൽ മരണസംഖ്യ 46
cancel

ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങളിൽ നിന്ന്​ വീണ്ടും മൃതദേഹങ്ങൾ കണ്ടെത്തി. ദയാൽപുരി പൊലീസ്​ സ്​റ്റേഷനടുത്തുള്ള അഴുക്കുചാലിൽ നിന്നാണ്​ മൂന്ന്​ മൃതദേഹം കണ്ടെത്തിയത്​. ഇതോടെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 46 ആയി ഉയർന്നു.

സംഘ്പരിവാർ നേതൃത്വത്തിൽ മുസ്​ലിംകളെ ലക്ഷ്യമിട്ട് നടന്ന കലാപത്തിൽ 200ലേറെ പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വ്യാപക കൊള്ളയും തീവെപ്പുമാണ് മുസ്​ലിം മേഖലകളിൽ അരങ്ങേറിയത്.

കലാപത്തെ കുറിച്ച് അന്വേഷിക്കാനായി ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച് രണ്ട് പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചു.

പാർലമെന്‍റ് ബജറ്റ് സെഷന്‍റെ രണ്ടാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുമ്പോൾ പ്രതിപക്ഷ പാർട്ടികൾ ഡൽഹി കലാപം പ്രധാന വിഷയമായി ഉന്നയിക്കും. കലാപബാധിത മേഖലകളിലെ സാഹചര്യം അറിയാനായി കോൺഗ്രസ് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - delhi riots bodies found-india nes
Next Story