Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി കലാപം;...

ഡൽഹി കലാപം; പ്രതികൾക്ക്​ പകരം ഇരകൾക്കെതിരെ നടപടിയെന്ന്​ സീതാറാം യെച്ചൂരി

text_fields
bookmark_border
Sitaram Yechury
cancel

ന്യൂഡൽഹി: ഡൽഹി കലാപത്തി​​െൻറ ഉത്തരവാദികളെ ശിക്ഷിക്കുന്നതിന്​ പകരം കേന്ദ്രസർക്കാർ ഇരകൾക്കെത​ിരെ നടപടി സ്വീകരിക്കുകയാണെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സമാധാനപരമായി നടന്ന പൗരത്വ പ്രക്ഷോഭങ്ങളെ കലാപവുമായി കൂട്ടികലർത്താൻ ​ശ്രമം നടന്നു. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പ​െങ്കടുത്തവരെ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. ഡൽഹി കലാപത്തി​െൻറ യഥാർഥ പ്രതികൾ പുറത്ത്​ വിലസി നടക്കുകയാണ്​.

സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയിൽ ഡൽഹി കലാപത്തെ തിരുകി കയറ്റാൻ ഗൂഡാലോചന നടക്കുന്നു. ഇത്​ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി കലാപകേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആശങ്ക അറിയിച്ച്​ രാഷ്​ട്രപതി രാം​നാഥ്​ കോവിന്ദുമായി നടത്തിയ കൂടിക്കാഴ്​ചക്ക്​ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രമ​ന്ത്രിമാരും ദേശീയ നേതാക്കളും ഉൾപ്പെടെ ബി.ജെ.പി നേതാക്കൾ വിദ്വേഷ പ്രസംഗത്തിലൂടെ കലാപത്തിന്​ ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ അന്വേഷണം നടത്തിയിട്ടില്ല. എഴുതി തയാറാക്കിയ തിരക്കഥയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ കീഴിലെ ഡൽഹി പൊലീസ്​ പ്രവർത്തിക്കുന്നു. ഇത്​ സ്വീകാര്യമല്ല. കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ഉത്തരവിടണമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.

പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധിച്ചവരെ മാത്രം പ്രതിചേർത്തായിരുന്നു ഡൽഹി കലാപ കേസിൽ പൊലീസി​െൻറ കുറ്റപത്രം. പൗരത്വ നിയമത്തിനെതിരായ സമരം കലാപത്തിന്​ ലക്ഷ്യമി​ട്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരി അടക്കമുള്ളവരെയും പരാമർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sitaram YechuryCitizenship Amendment ActCAA ProtestDelhi riots
News Summary - Delhi riots action taken against the victims instead of the accused Sitaram Yechury
Next Story