ജീവനോടെ കത്തിക്കുേമ്പാഴും ചിരിച്ചിട്ടുണ്ടാകും മഹ്താബ്
text_fieldsന്യൂഡൽഹി: ‘ജീവനോടെ തീ കൊളുത്തുേമ്പാൾ എന്താണ് തന്നെ ചെയ്യുന്നതെന്നറിയാതെ ചിരിച ്ചിട്ടുണ്ടാകും മഹ്താബ്. ആ മുഖമാണ് വാളുകൊണ്ട് ഇങ്ങനെ പിളർത്തിയത്’- സ്ട്രെച്ചറ ിൽ കിടക്കുന്ന ശരീരം കാണിച്ചുതന്ന് െപാട്ടിക്കരയുകയാണ് സഹോദരെൻറ ഭാര്യ യാസ് മിൻ. ‘ഇന്നുവെര ഒരാളോടും പ്രശ്നമുണ്ടാക്കിയിട്ടില്ല. വയസ്സ് 22 ആയെങ്കിലും കുട്ടിത ്തം വിട്ടിട്ടില്ലായിരുന്നു. സ്വന്തം മോനെ പോലെയായിരുന്നു അവനെനിക്ക്’- യാസ്മിന് നി യന്ത്രണം വിട്ടു.
മാനസികമായി വളർച്ചക്കുറവുള്ള ഒരു കുട്ടിയോടിങ്ങനെ ചെയ്യാൻ മനുഷ്യരായി പിറന്നവർക്ക് കഴിയുമോ എന്ന് ചോദിച്ച് മഹ്താബിെൻറ സഹോദരി ശായിറ ബാനുവും ഒപ്പം കരഞ്ഞു. അവനെ ആരും ഉപദ്രവിക്കില്ല എന്ന വിശ്വാസമായിരുന്നു വീട്ടുകാർക്ക്. കവലയിൽ നടക്കുന്ന ലഹള തിരിച്ചറിയാൻ കഴിവില്ലല്ലോ അവന്. മുസ്തഫാബാദിലെ പ്രശ്നങ്ങളറിയാതെ ചായ കുടിക്കാൻ ചൊവ്വാഴ്ച വീട്ടിൽനിന്നിറങ്ങിയതാണ്, പിന്നെ തിരിച്ചുവന്നില്ല.
മഹ്താബിനെ എടുത്തുകൊണ്ടുപോകാൻ ആവശ്യപ്പെട്ട് ആറരയോടെ ഒരു വിളി വന്നു. ചെന്നുനോക്കുേമ്പാൾ അരക്കുതാഴെ തീ കൊളുത്തിയശേഷം മുഖത്ത് വെേട്ടറ്റ് കിടക്കുകയായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു.

റോഡുകൾ ബാരിക്കേഡ് വെച്ച് തടഞ്ഞതിനാൽ ആശുപത്രിയിലേക്ക് പോകാൻ പൊലീസിനെ വിളിക്കണം. പൊലീസ് നമ്പറിലേക്ക് വിളിച്ച ശേഷം കാത്തിരിപ്പ് പുലരും വെര നീണ്ടു. ബുധനാഴ്ച പുലർച്ച എത്തിയ ആംബുലൻസിൽ മൃതേദഹം കൊണ്ടുപോയത് ജി.ടി.ബി ആശുപത്രിയിലേക്കാണ്. അവിടെ മോർച്ചറി നിറഞ്ഞുവെന്നു പറഞ്ഞ് ലോക്നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിലേക്ക് വിട്ടു.
അവിടെ ഒരു മണിക്കൂർ നിർത്തിയശേഷം ജി.ടി.ബി ആശുപത്രിയിലേക്കു തന്നെ മടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടു. മോർച്ചറി നിറഞ്ഞുവെന്നാണ് ഇവിടെയും കാരണം പറഞ്ഞത്. തിരിച്ച് വീണ്ടും ജി.ടി.ബി ആശുപത്രിയിേലക്ക്. എന്നാൽ, ബുധനാഴ്ച രാത്രിയായിട്ടും മൃതേദഹം പോസ്റ്റ് മോർട്ടം ചെയ്ത് കിട്ടിയില്ലെന്ന് ശായിറ ബാനു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
