രാജ്യ തലസ്ഥാനം കത്തിയെരിയുമ്പോൾ പ്രതികരിക്കാതെ പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: രാജ്യ തലസ്ഥാനം കലാപക്കളമായിട്ടും അക്രമങ്ങളെ തള്ളിപ്പറയാനോ അപലപിക്കാനോ വാ തുറക്കാതെ പ്രധാനമന്ത്ര ി നരേന്ദ്ര മോദി. വടക്കു കിഴക്കൻ ഡൽഹിയിൽ 11 പേർ കൊല്ലപ്പെടുകയും 200ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കലാപം പൊട്ട ിപ്പുറപ്പെട്ട് 48 മണിക്കൂർ തികയാറായിട്ടും പ്രധാനമന്ത്രി അറിഞ്ഞ ഭാവമില്ല.
യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപി ന്‍റെ ദ്വിദിന ഇന്ത്യാ സന്ദർശന പരിപാടികളിലായിരുന്നു പ്രധാനമന്ത്രി മുഴുകിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇരു നേതാക്കളും കൂടിക്കാഴ്ചക്ക് ശേഷം സംയുക്ത വാർത്താസമ്മേളനം വിളിച്ചിരുന്നു. എന്നാൽ, ഡൽഹിയിലെ അക്രമ സംഭവങ്ങളെ മോദി പരാമർശിച്ചില്ല. അതേസമയം, ഡൽഹിയിൽ നടക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നാണ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്.
പൊലീസ് കോൺസ്റ്റബിൾ ഉൾപ്പടെ അഞ്ച് പേരാണ് തിങ്കളാഴ്ചത്തെ അക്രമങ്ങളിൽ കൊല്ലപ്പെട്ടത്. കലാപം രൂക്ഷമായ ചൊവ്വാഴ്ച ആറു പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. എന്നാൽ, ട്വിറ്ററിൽ പോലും പ്രതികരിക്കാൻ പ്രധാനമന്ത്രി തയാറായിട്ടില്ല.
അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടത്തിയിരുന്നു. പ്രത്യേക സമാധാന സമിതിക്ക് രൂപം നൽകാൻ യോഗത്തിൽ തീരുമാനിക്കുകയും ചെയ്തു. അക്രമങ്ങൾ ഇല്ലാതാക്കാൻ ആഭ്യന്തര മന്ത്രി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞത്. യോഗശേഷം ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ച കെജ്രിവാൾ പിന്നീട് അക്രമങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് രാജ്ഘട്ടിലെത്തി പ്രാർഥന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
