Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഡൽഹി കലാപത്തിന്​ തിരി...

‘ഡൽഹി കലാപത്തിന്​ തിരി കൊളുത്തിയത്​ ഷായും യോഗിയും’ 

text_fields
bookmark_border
‘ഡൽഹി കലാപത്തിന്​ തിരി കൊളുത്തിയത്​ ഷായും യോഗിയും’ 
cancel
camera_altamith-sha

ഡൽഹി: പൗരത്വ പ്രക്ഷോഭത്തിനിടെ ഡൽഹിയിൽ ന്യൂനപക്ഷങ്ങൾക്കെതിരായി നടന്ന കലാപത്തിന്​ പിന്നിൽ ആഭ്യന്തരമന്ത്രി അമിത്​ ഷായും ഉത്തർ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉൾപ്പെടുന്ന ബി.ജെ.പി നേതാക്കളെന്ന്​ ന്യൂനപക്ഷ കമ്മീഷൻ. കലാപത്തിന്​ മുമ്പുതന്നെ പ്രസംഗങ്ങളിലൂടെ യോഗിയും ഷായും ഉൾപ്പടെയുള്ളവർ സാമുദായിക വികാരം ആളിക്കത്തിച്ചിരുന്നു.

പൊലീസ്​ കലാപത്തിൽ പങ്കാളികളാവുകയൊ ചിലയിടങ്ങളിൽ കുറ്റകരമായ മൗനം പാലിക്കുകയൊ ചെയ്​തു. കലാപാനന്തരം കുറ്റം ആരോപിക്കപ്പെട്ടവരേക്കാൾ കൂടുതൽ ഇരകളാണ്​ അറസ്​റ്റ്​ ചെയ്യപ്പെട്ടതെന്നും ഡൽഹി ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. സുപ്രീം കോടതി അഭിഭാഷകനായ ഷംഷാദി​​​​െൻറ നേതൃത്വത്തിലുള്ള വിവിര ശേഖരണ കമ്മിറ്റി റിപ്പോർട്ട്​ ഡൽഹി മന്ത്രിസഭക്കും ലഫ്​റ്റനൻറ്​ ഗവർണ്ണർക്കും സമർപ്പിച്ചു. 

തുടക്കമിട്ടത്​ കപിൽ മിശ്ര
കമ്മീഷൻ റിപ്പോർട്ടിൽ കുറ്റം ആരേപിക്കപ്പെട്ടവരിൽ പ്രധാനി മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ കപിൽ മിശ്രയാണ്​. കഴിഞ്ഞതവണ നടന്ന നിയസഭ തെരഞ്ഞെടുപ്പിൽ ഇയാൾ പരാജയപ്പെട്ടിരുന്നു. ഫെബ്രുവരി 23ന്​ കപിൽ മിശ്ര മൗജ് പൂരിൽ നടത്തിയ പൊതു പ്രസംഗമാണ്​ കലാപത്തിന്​ വഴിമരുന്നിട്ടത്​. ഡൽഹി തെരഞ്ഞെടുപ്പാണ്​ കലാപത്തിന്​ കളമൊരുക്കിയത്​​.

തെരഞ്ഞെടുപ്പ്​ ക്യാമ്പയി​​​െൻറ ഭാഗമായി അമിത്​ ഷാ, യോഗി ആദിത്യനാഥ്​, കപിൽ മിശ്ര, ഗിരിരാജ്​ സിംഗ്​, അനുരാഗ്​ താക്കൂർ, എം.പിമാരായ പർവേശ്​ വർമ, തേജസ്വി യാദവ്​ എന്നിവർ സാമുദായിക സ്​പർധ വളർത്തുന്ന പ്രസംഗങ്ങൾ നടത്തി. നോർത്ത്​ ഇൗസ്​റ്റ്​ ഡൽഹിയിൽ നിന്നായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്​. പരസ്യമായ ഭീഷണികളും അക്രമത്തിനുള്ള ആഹ്വാനങ്ങളും കലർന്ന പ്രസംഗങ്ങൾക്ക്​ ശേഷമായിരുന്നു ഇത്​.

‘ബി.ജെ.പി സ്​ഥാനാർഥികൾക്കുള്ള ഒാരോ വോട്ടും ഷഹീൻബാഗുപോലുള്ള സംഭവങ്ങൾ ഇല്ലാതാക്കും’-ജനുവരി 27ന്​ നടത്തിയ ഒരു പ്രസംഗത്തിൽ അമിത്​ ഷാ പറഞ്ഞു. ഫെബ്രുവരി രണ്ടിന്​ യോഗി ആദിത്യനാഥും വിഷംവമിപ്പിക്കുന്ന പ്രസംഗം നടത്തി. ‘ഷഹീൻ ബാഗി​ലെ കലാപകാരികളെ അഹായിക്കുകയാണ്​ കെജ്​രിവാൾ. ഇപ്പോ നടക്കുന്നത്​ ആർട്ടിക്​ൾ 370 എടുത്തുകളഞ്ഞതിനും അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനും എതിരായ പ്രതിഷേധമാണ്​’-യോഗി പറഞ്ഞു. . ഇൗ സംഭവങ്ങൾ കലാപങ്ങൾക്ക്​ കാരണമായെന്നും റിപ്പോർട്ട്​ പറയുന്നു.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsAmitshahYogi Adityanath
News Summary - Delhi riot ignition finger at Amit Shah, Yogi Adityanath
Next Story