Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ​ക്ര​മ​ണ​ത്തി​െൻറ...

ആ​ക്ര​മ​ണ​ത്തി​െൻറ വി​ഡി​യോ സ​ഹി​തം സ​മ​ർ​പ്പി​ച്ചിട്ടും സ്വീകരിച്ചില്ല; ഡൽഹി പൊലീസ്​ തള്ളിയ പരാതിയിൽ കേസെടുക്കാൻ കോടതി ഉത്തരവ്

text_fields
bookmark_border
ആ​ക്ര​മ​ണ​ത്തി​െൻറ വി​ഡി​യോ സ​ഹി​തം സ​മ​ർ​പ്പി​ച്ചിട്ടും സ്വീകരിച്ചില്ല;  ഡൽഹി പൊലീസ്​ തള്ളിയ പരാതിയിൽ കേസെടുക്കാൻ കോടതി ഉത്തരവ്
cancel

ന്യൂ​ഡ​ൽ​ഹി: വം​ശീ​യാ​തി​​ക്ര​മ ഇ​ര​യാ​യ മു​സ്​​ലിം യു​വാ​വി​െൻറ പ​രാ​തി​യി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ഡ​ൽ​ഹി കോ​ട​തി ഉ​ത്ത​ര​വി​ട്ടു. യ​മു​നാ വി​ഹാ​റി​ലെ സ​ലീം, വി​ഡി​യോ റെ​ക്കോ​ഡി​ങ്​​ തെ​ളി​വ്​ സ​ഹി​തം സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ നീ​തി​പൂ​ർ​വ​ക​വും സ്വ​ത​ന്ത്ര​വും നി​ഷ്​​പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഡ​ൽ​ഹി പൊ​ലീ​സി​ന്​​ മെ​ട്രോ​പോ​ളി​റ്റ​ൻ മ​ജി​സ്​​ട്രേ​റ്റ്​ നി​ർ​േ​ദ​ശം ന​ൽ​കി.

ത​െൻറ അ​യ​ൽ​ക്കാ​രാ​യ സു​ഭാ​ഷ്​ ത്യാ​ഗി​യും അ​ശോ​ക്​ ത്യാ​ഗി​യും വെ​ടി​യു​തി​ർ​ത്ത്​ ത​െൻറ വീ​ടി​നു​​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും അ​യ​ൽ​ക്കാ​ര​ൻ ന​സീ​റി​ന്​ വെ​ടി​വെ​പ്പി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു​വെ​ന്നാ​യി​രു​ന്നു സ​ലീ​മി​െൻറ പ​രാ​തി. ആ​ക്ര​മ​ണ​ത്തി​െൻറ വി​ഡി​യോ സ​ഹി​തം സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ ഡ​ൽ​ഹി പൊ​ലീ​സ്​ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ സ​ലീം മെ​​ട്രോ​പോ​ളി​റ്റ​ൻ മ​ജി​സ്​​ട്രേ​റ്റ്​​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

എ​ന്നാ​ൽ, സ​ലീം ക​ലാ​പ​ക്കേ​സി​ലെ പ്ര​തി​യാ​ണെ​ന്നും കേ​സി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ അ​ദ്ദേ​ഹം വ്യാ​ജ പ​രാ​തി ത​യാ​റാ​ക്കി​യ​താ​ണെ​ന്നു​മാ​യി​രു​ന്നു കോ​ട​തി​യി​ൽ ഡ​ൽ​ഹി പൊ​ലീ​സ്​ ന​ട​ത്തി​യ വാ​ദം. ത​ങ്ങ​ൾ ന​ട​ത്തി​യ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​കൃ​ത്യം ന​ട​ന്നി​ട്ടി​ല്ലെ​ന്നും പൊ​ലീ​സ്​ വാ​ദി​ച്ചു. ഇൗ ​വാ​ദം ത​ള്ളി​യ ഡ​ൽ​ഹി കോ​ട​തി ത​ങ്ങ​ൾ​ക്കു മു​മ്പാ​കെ ഹ​ര​ജി​ക്കാ​ര​ൻ സ​മ​ർ​പ്പി​ച്ച തെ​ളി​വ്​-​വി​ഡി​യോ ഫൂ​ട്ടേ​ജ്​ കു​റ്റ​കൃ​ത്യം ന​ട​ന്ന​താ​യി പ്ര​ഥ​മ​ദൃ​ഷ്​​ട്യാ തെ​ളി​യി​ക്കു​ന്നു​ണ്ടെ​ന്ന്​ വ്യ​ക്ത​മാ​ക്കി. അ​തി​നാ​ൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ പൊ​ലീ​സ്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​ലീ​സ്​ വാ​ദ​ത്തി​െൻറ മു​ന​യൊ​ടി​ക്കാ​ൻ തെ​ളി​വ്​ നി​യ​മം ഉ​ദ്ധ​രി​ച്ച ഡ​ൽ​ഹി കോ​ട​തി ഇ​ല​ക്​​​ട്രോ​ണി​ക്​ തെ​ളി​വു​ക​ൾ പ്രാ​മാ​ണി​ക​ത​യു​ള്ള​താ​ണെ​ന്ന്​ ഓ​ർ​മി​പ്പി​ച്ചു. അ​തി​നാ​ൽ ജാ​ഫ​റാ​ബാ​ദ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ എ​സ്.​എ​ച്ച്.​ഒ എ​ത്ര​യും നേ​ര​േ​ത്ത സ​ലീ​മി​െൻറ പ​രാ​തി​യി​ൽ ഉ​ചി​ത​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi riot
News Summary - Delhi riot ; Court order to file case
Next Story