Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീചനായ മനുഷ്യാ......

നീചനായ മനുഷ്യാ... ഉറക്കം വരുന്നുണ്ടോ നിനക്ക്​?

text_fields
bookmark_border
delhi-riot-kapil-misra.jpg
cancel

ഡൽഹി: ‘‘നീചനായ മനുഷ്യാ..ഉറക്കം വരുന്നുണ്ടോ നിനക്ക്​? കലാപത്തിന്​ ആഹ്വാനം ചെയ്​തു​ള്ള നി​​​െൻറ പ്രസ്​താവനകള ുടെ ഫലമായി മൂന്നു മനുഷ്യജീവനുകൾ നഷ്​ടപ്പെട്ടിരിക്കുന്നു. കുറച്ചുനാളുകൾക്ക്​ മുമ്പുവരെ മോദിജിയെ ഐ.എസ്.ഐ ഏജൻറ ്​ എന്നു പറഞ്ഞുകൊണ്ടിരുന്നയാളാണ്​ താങ്കൾ. ഇപ്പോൾ ഇതൊ​െക്ക ചെയ്​തുകൂട്ടുന്നത്​ കാണു​േമ്പാൾ ചോദിക്കുകയാണ ്​, ആരുടെ ഏജൻറാണ്​ നീ? നീ പറഞ്ഞാലുമില്ലെങ്കിലും എല്ലാവർക്കും അതറിയാം.’’ -ഡൽഹിയിൽ കലാപത്തിന്​ പരസ്യമായി ആഹ്വാനം ചെയ്​ത ബി.ജെ.പി നേതാവ്​ കപിൽ മിശ്രക്കെതിരെ പ്രമുഖ മാധ്യമ പ്രവർത്തകൻ അഭിശർ ശർമ ട്വിറ്ററിൽ കുറിച്ചതാണിത്​.

ക ൂടുമാറി കഴിഞ്ഞവർഷം ബി.ജെ.പിയിലെത്തിയ കപിൽ മിശ്ര സമീപകാലത്ത്​ കടുത്ത വർഗീയ പ്രസ്​താവനകൾ നടത്തി സംഘ്​പരിവാർ നേ തൃത്വത്തെ പ്രീതിപ്പെട​ുത്താനുള്ള ശ്രമത്തിലാണ്​. ഡൽഹിയിൽ അക്രമ സംഭവങ്ങൾ പടരവെ, 39കാരനായ ഈ വിദ്വേഷപ്രചാരകൻ പ്രതിക്കൂട്ടിലാണ്​. കലാപത്തിന്​ പരസ്യമായി ആഹ്വാനം ചെയ്​ത ഇയാൾക്കെതിരെ കേസെടുക്കണമെന്ന്​ വിവിധ കോണുകളിൽനിന്ന്​ ആവശ്യമുയർന്നുകഴിഞ്ഞു.

കഴിഞ്ഞദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്തിയ കപില്‍ മിശ്രയുടെ സംഘം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയിരുന്നു. ഇതിനു പിന്നാലെയാണ്​ കലാപത്തിന്​ ആഹ്വാനം ചെയ്​തുള്ള പ്രസ്​താവനകൾ. അമേരിക്കൻ പ്രസിഡൻറ്​ ഡൊണൾഡ്​ ട്രംപ്​ തിരിച്ചുപോകുന്നതുവരെ സമാധാനം പാലിക്കുമെന്നും അതുകഴിഞ്ഞാൽ പൊലീസ്​ പറയുന്നത്​ കേൾക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടാവില്ലെന്നുമായിരുന്നു​ മിശ്രയുടെ പ്രസ്​താവന.

'പൊലീസിന് ഞാന്‍ മൂന്ന് ദിവസത്തെ സമയം നൽകുകയാണ്. ആ ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കണം. ഇല്ലെങ്കിൽ ഞങ്ങള്‍ തന്നെ അതിന് മുന്നിട്ടിറങ്ങും. മൂന്ന് ദിവസം കഴിഞ്ഞാല്‍ ട്രംപ്​ മടങ്ങിപ്പോകും. അതുവരെ ഞങ്ങൾ സംയമനം പാലിക്കും. അതിനുശേഷം അനുനയനീക്കവുമായി പൊലീസ്​ വന്നാൽ, നിങ്ങൾ പറയുന്നത്​ കേൾക്കാനുള്ള ബാധ്യത ഞങ്ങൾക്കുണ്ടാവില്ല.’ എന്നാൽ, ​ട്രംപ്​ തിരിച്ചുപോകാൻ കാത്തുനിൽക്കാതെ തന്നെ മിശ്രയും കൂട്ടരും കലാപത്തിറനിങ്ങുകയായിരുന്നു.

ആരാണ്​ കപിൽ മിശ്ര?

ആം ആദ്​മി പാർട്ടി നേതാവായിരുന്ന കപിൽ മിശ്ര ഡൽഹിയിൽ അരവിന്ദ്​ കെജ്​രിവാൾ സർക്കാറിൽ ജല വിഭവ വകുപ്പ്​ മന്ത്രിയായിരുന്നു. തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടർന്ന്​ കെജ്​രിവാൾ ഇയാളെ മന്ത്രിസഭയിൽനിന്ന്​ പുറത്താക്കി. മുൻ സോഷ്യലിസ്​റ്റ്​ നേതാവ്​ രാമേശ്വർ മിശ്രയു​െടയുടെയും ഡൽഹി കോർപറേഷനിലെ ബി.ജെ.പി കൗൺസിലറായിരുന്ന അന്നപൂർണ മിശ്രയുടെയും മകനാണിയാൾ.

kapil-misra.jpg
കപിൽ മിശ്ര

ഹിന്ദുത്വവാദിയായ മിശ്ര, എ.എ.പി അംഗമായിരിക്കേ ബി.ജെ.പി അനുഭാവികളുടെ വേദികളിൽ സ്​ഥിരമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. 2019 ആഗസ്​റ്റ്​ 17നാണ്​ ബി.ജെ.പിയിൽ ഔദ്യോഗികമായി അംഗത്വമെടുക്കുന്നത്​.

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യയും പാകിസ്​താനും തമ്മിലാണ്​ മത്സരമെന്ന വിവാദ പ്രസ്​താവന നടത്തിയ കപിലിനെ തെരഞ്ഞെടുപ്പ്​ കമീഷൻ രണ്ടു ദിവസം പ്രചാരണത്തിൽനിന്ന്​ വിലക്കിയിരുന്നു. ഡൽഹി തെരഞ്ഞെടുപ്പിൽ മത്സരിച്ച കപിൽ മിശ്രക്ക്​ വൻ തോൽവിയായിരുന്നു ഫലം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kapil misramalayalam newsindia newsBJPAnti CAA protestdelhi riot
News Summary - delhi riot bjp leader kapil misra -india news
Next Story