Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാഹിർ ഹുസൈൻ

താഹിർ ഹുസൈൻ അറസ്​റ്റിൽ

text_fields
bookmark_border
താഹിർ ഹുസൈൻ അറസ്​റ്റിൽ
cancel
camera_alt?.??? ?????????????????? ?????????????? ???????????????? ?? ??????? ??????????????????????? ?????????????????????? ??????????? ??????? ???????? ?????? ?????????? ????????????? ????????????

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ വം​ശീ​യാ​തി​ക്ര​മ​ത്തി​നി​ടെ ​​െഎ.​ബി ഉ​ദ്യോ​ഗ​സ്​​ഥ​ൻ അ​ങ് കി​ത്​ ശ​ർ​മ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ആം ​ആ​ദ്​​മി പാ​ർ​ട്ടി കൗ​ൺ​സി​ല​ർ താ​ഹി​ർ ഹു​സൈ​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​​ചെ​യ്​​തു. ​അ​റ​സ്​​റ്റ്​ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ന​ൽ​കി​യ ഹ​ര​ജി ത​ള്ളി​യ​തോ​ടെ വ്യാ​ഴാ​ഴ്​​ച ക​ർ​ക​ർ​ഡൂ​മ കോ​ട​തി​യി​െ​ല​ത്തി താ​ഹി​ർ ഹു​സൈ​ൻ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പൊ​ലീ​സ്​ ക്രൈം​ബ്രാ​ഞ്ചി​ന്​ കൈ​മാ​റി. കൊ​ല​പാ​ത​കം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ്​ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ.


താ​ഹി​ർ ഹു​സൈ​​െൻറ വീ​ട്ടി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​വ​ന്ന സം​ഘം മ​ക​നെ പി​ടി​ച്ചു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​െ​വ​ന്ന്​ അ​ങ്കി​തി​​െൻറ പി​താ​വ്​ ആ​രോ​പി​ച്ചി​രു​ന്നു. താ​ഹി​ർ ഹു​സൈ​​െൻറ വീ​ടി​​നു മു​ക​ളി​ൽ​നി​ന്ന്​ ആ​ളു​ക​ൾ ക​ല്ലെ​റി​യു​ന്ന വി​ഡി​യോ ദൃ​ശ്യം പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​േ​താ​ടെ, അ​റ​സ്​​റ്റി​ന്​​ ബി.​ജെ.​പി വ്യാ​പ​ക പ്ര​ചാ​ര​ണം ന​ട​ത്തി. ഇ​േ​താ​ടെ താ​ഹി​റി​​​െൻറ അം​ഗ​ത്വം ആം ​ആ​ദ്​​മി പാ​ർ​ട്ടി സ​സ്​​പെ​ൻ​ഡ്​​​ചെ​യ്​​തു. അ​തേ​സ​മ​യം, വം​ശീ​യാ​തി​ക്ര​മ​ത്തി​ന്​ തു​ട​ക്ക​മി​ട്ട ബി.​ജെ.​പി നേ​താ​വ്​ ക​പി​ൽ മി​ശ്ര​ക്കെ​തി​രെ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ​ചെ​യ്യാ​ൻ പോ​ലും പൊ​ലീ​സ്​ ത​യാ​റാ​യി​ട്ടി​ല്ല.

താഹിർ ഹുസൈൻ അനുകൂല പരാമർശം: ജാവേദ് അക്തറിനെതിരെ ഹരജി
ബെ​ഗു​സ​രാ​യ്​: പ്ര​ശ്​​സ​ത ഗാ​ന​ര​ച​യി​താ​വ്​ ജാ​വേ​ദ്​ അ​ക്​​ത​റി​നെ​തി​രെ ബി​ഹാ​ർ കോ​ട​തി​യി​ൽ ഹ​ര​ജി. ഡ​ൽ​ഹി ക​ലാ​പ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട ആം ​ആ​ദ്​​മി പാ​ർ​ട്ടി കൗ​ൺ​സി​ല​ർ താ​ഹി​ർ ഹു​സൈ​നെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത സം​ഭ​വ​ത്തി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്നാ​ണി​ത്. ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​​ട്രേ​റ്റി​നു മു​മ്പാ​കെ പ്രാ​ദേ​ശി​ക അ​ഭി​ഭാ​ഷ​ക​നാ​ണ്​ ഹ​ര​ജി ഫ​യ​ൽ ചെ​യ്​​ത​ത്.
മ​ത​വി​ദ്വേ​ഷം വ​ള​ർ​ത്താ​ൻ കാ​ര​ണ​മാ​യ​​ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​ണ്​​ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

‘‘നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടു, നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു, അ​ന​വ​ധി വീ​ടു​ക​ൾ ചു​ട്ടു ചാ​മ്പ​ലാ​ക്കി, അ​നേ​കം ക​ട​ക​ൾ കൊ​ള്ള​യ​ടി​ച്ചു. എ​ന്നാ​ൽ, പൊ​ലീ​സ്​ ഒ​രു വീ​ടു​മാ​ത്ര​മാ​ണ്​ മു​ദ്ര​വെ​ച്ച​ത്, അ​തി​​െൻറ ഉ​ട​മ​യെ മാ​ത്ര​മാ​ണ്​ തേ​ടി​ന​ട​ക്കു​ന്ന​തും. സാ​ന്ദ​ർ​ഭി​ക​വ​ശാ​ൽ അ​ദ്ദേ​ഹ​ത്തി​​െൻറ പേ​ര്​ താ​ഹി​ർ എ​ന്നാ​ണ്. ഡ​ൽ​ഹി പൊ​ലീ​സി​​െൻറ പ്ര​വൃ​ത്തി​ക​ൾ​ക്ക്​ അ​നു​മോ​ദ​നം’’-​എ​ന്നാ​യി​രു​ന്നു അ​ക്​​ത​ർ ഒ​രു മാ​ധ്യ​മ​ത്തി​ൽ എ​ഴു​തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapindia newsdelhi riotTahir HussainIB staffer
News Summary - Delhi riot accused Tahir Hussain arrested - India news
Next Story