ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ ദമ്പതികൾക്ക് പ്രവേശനം നിഷേധിച്ച് ഡൽഹിയിലെ റസ്റ്റാറന്‍റ്; ലൈവ് വിഡിയോയിട്ട് പ്രതിഷേധം
text_fieldsഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ ദമ്പതികൾ പ്രവേശനം നിഷേധിച്ച ഹോട്ടലിന് മുമ്പിൽ
ന്യൂഡൽഹി: ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ ദമ്പതികളെ ഡൽഹിയിലെ റസ്റ്ററന്റ് വിലക്കിയെന്ന് ആക്ഷേപം. ഡൽഹി പിതംപുര മെട്രോ സ്റ്റേഷനടുത്തുള്ള റസ്റ്ററന്റ് തങ്ങളെ അപമാനിച്ചുവെന്ന് അതിനു മുന്നിൽ നിന്ന് ലൈവ് വിഡിയോയിട്ട് ദമ്പതികൾ ആരോപിച്ചു.
വനിത ചുരിദാറും ഷാളുമാണ് ധരിച്ചിരുന്നത്, ടീ ഷർട്ടും പാന്റുമായിരുന്നു ഭർത്താവിന്റെ വേഷം. വേഷം അനുയോജ്യമല്ലെന്നും അകത്തു കടക്കാൻ അനുവദിക്കില്ലെന്നും റസ്റ്ററന്റ് മാനേജർ ശഠിച്ചുവെന്നാണ് പരാതി. ഇന്ത്യൻ സംസ്കാരത്തെയും ഒരു ഇന്ത്യൻ വനിതയെയും സ്ഥാപനം അപമാനിച്ചുവെന്നും അതേസമയം അൽപവസ്ത്രം ധരിച്ചു വന്ന പലരേയും കടത്തിവിട്ടുവെന്നും അവർ പറഞ്ഞു.
ഇക്കണക്കിന് സാരി ധരിക്കുന്ന ഇന്ത്യൻ രാഷ്ട്രപതിക്കും ഇവർ അനുമതി നൽകാനിടയില്ലെന്നും ദമ്പതികൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

