Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ മരണമില്ലാതെ...

കോവിഡ്​ മരണമില്ലാതെ ഡൽഹി; പത്ത്​ മാസത്തിനിടെ​ ഇതാദ്യം

text_fields
bookmark_border
കോവിഡ്​ മരണമില്ലാതെ ഡൽഹി; പത്ത്​ മാസത്തിനിടെ​ ഇതാദ്യം
cancel

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന്​ ആശ്വാസത്തി​െൻറ ദിനമായിരുന്നു ചൊവ്വാഴ്​ച. 24 മണിക്കൂറിനുള്ളിൽ ഒറ്റ കോവിഡ്​ മരണം പോലും റിപ്പോർട്ട്​ ചെയ്യപ്പെടാത്ത ദിവസം. പത്ത്​ മാസത്തിനിടെ​ ആദ്യമായാണ്​ കോവിഡ്​ മൂലമുള്ള മരണമില്ലാത്ത ദിനത്തിന്​ ഡൽഹി സാക്ഷ്യം വഹിക്കുന്നത്​.

ഡൽഹി സർക്കാറി​െൻറ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച്​ ഡൽഹിയിൽ 100 പേർക്ക്​ പുതിയതായി കോവിഡ്​ സ്ഥിരീകരിച്ചു. 144 പേർ രോഗമുക്തി നേടിയിട്ടുണ്ട്​.

ഡൽഹിയിൽ ഇതുവരെ 6,36,260 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 6,24,326 പേർ രോഗമുക്തരായിട്ടുണ്ട്​. ഇതുവരെ 10,882 പേരാണ്​ തലസ്ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

നിലവിൽ 1,052 പേർ ചികിത്സയിലാണ്​. ഇതിൽ 441 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്​. ഡൽഹിയിലെ കോവിഡ്​ മുക്തി നിരക്ക്​ 98.12 ആയി ഉയർന്നിട്ടുണ്ട്​. ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്​. തലസ്ഥാന നഗരിയിൽ 950 സ്ഥലങ്ങൾ നിലവിൽ കണ്ടൈൻമെൻറ്​ സോണുകളാണ്​​.

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,410 കോവിഡ്​ പരിശോധനകളാണ്​ നടന്നത്​. ഇതിൽ 31,300 എണ്ണം ആർ.ടി.പി.സി.ആർ പരിശോധനയും 25,110 എണ്ണം ആൻറിജൻ പരിശോധനയുമാണ്​. ഇതുവരെ ആകെ 1,12,56,961 കോവിഡ്​ പരിശോധനകളാണ്​ ഡൽഹിയിൽ നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona virus​Covid 19covid death
Next Story