Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനൂറ്റാണ്ടിലെ...

നൂറ്റാണ്ടിലെ കൊടുംതണുപ്പിൽ ഡ​ൽ​ഹി​

text_fields
bookmark_border
നൂറ്റാണ്ടിലെ കൊടുംതണുപ്പിൽ ഡ​ൽ​ഹി​
cancel

ന്യൂ​ഡ​ൽ​ഹി: ഈ ​നൂ​റ്റാ​ണ്ടി​ലെ ഏ​​റ്റ​വും വ​ലി​യ അ​തി​ശൈ​ത്യ​ത്തി​ലാ​ണ്​ ഡ​ൽ​ഹി അ​ട​ക്ക​മു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ൾ. 1901ലാ​ണ്​ ഇ​തി​നു മു​മ്പ്​ ഇ​ത്ര​യും വ​ലി​യ ശൈ​ത്യം ഡ​ൽ​ഹി​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്​​ച ര​ണ്ടു ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്​ താ​ഴെ​യാ​യിരുന്നു ഡ​ൽ​ഹി​യി​ലെ താ​പ​നി​ല​.

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞു​കാ​ര​ണം വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കൂ​ടി. ഞാ​യ​റാ​ഴ്​​ച രാ​ത്രി ഡ​ൽ​ഹി​ക്ക​ടു​ത്ത്​ ​േഗ്ര​റ്റ​ർ നോ​യി​ഡ​യി​ൽ കാ​ർ ക​നാ​ലി​ലേ​ക്ക്​ മ​റി​ഞ്ഞ്​്​ ആ​റു പേ​ർ മ​രി​ച്ചു. അ​ഞ്ചു​പേ​ർ​ക്ക്​ പ​രി​േ​ക്ക​റ്റ​ു. ഡ​ൽ​ഹി ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യാ​ണ്​ രൂ​പ​പ്പെ​ട്ട​ത്. റെ​യി​ൽ, വ്യോ​മ ഗ​താ​ഗ​തം ത​ക​രാ​റി​ലാ​യി. നാ​ലു വി​മാ​ന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി. 16 എ​ണ്ണം വ​ഴി തി​രി​ച്ചു​വി​ട്ടു. 500 സ​ർ​വി​സു​ക​ൾ മ​ണി​ക്കൂ​റു​ക​ൾ വൈ​കി. ​ട്രെ​യി​നു​ക​ൾ മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യാ​ണ്​ ഓ​ടു​ന്ന​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​തി​ശൈ​ത്യം കാ​ര​ണം കു​റേ​പേ​ർ മ​രി​ച്ച​താ​യി അ​നൗ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ടു​ണ്ട്. ജ​നു​വ​രി മൂ​ന്നു വ​രെ ഡ​ൽ​ഹി, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്​​ഥാ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ റെ​ഡ്​ അ​ല​ർ​ട്ട്​ ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi coldmalayalam newsInida News
News Summary - Delhi records coldest December day in over a century
Next Story