Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെജ്​രിവാളിനെതിരെ...

കെജ്​രിവാളിനെതിരെ അഴിമതി ആരോപിച്ച രാഹുൽ ശർമക്കെതിരെ വെടിവെപ്പ്​– വിഡിയോ

text_fields
bookmark_border
കെജ്​രിവാളിനെതിരെ അഴിമതി ആരോപിച്ച രാഹുൽ ശർമക്കെതിരെ വെടിവെപ്പ്​– വിഡിയോ
cancel

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണം ഉന്നയിച്ച രാഹുല്‍ ശര്‍മക്കു നേരെ ആക്രമണം. ഗ്രേറ്റർ നോയിഡയിലൂടെ സഞ്ചരിക്കുകയായിരുന്ന രാഹുൽ ശർമയുടെ കാറിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ബൈക്കില്‍ എത്തിയ രണ്ടുപേരാണ്​ ആക്രമണം നടത്തിയത്​. വെടിവെപ്പിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

രാഹുൽ ശർമയും ബന്ധുവും ഗസിയാബാദിലേക്ക്​ സഞ്ചരിക്കെയാണ്​ നോയിഡയിൽ വെച്ച്​ ആക്രമണമുണ്ടായത്​.  ഗൗർസ്​ ഇൻറർനാഷണൽ സ്​കൂളിന്​ സമീപത്ത്​ വെച്ചഎ കാറിനെ മറികടന്ന ബൈക്കിൽ നിന്ന്​ ഒരാൾ ഇറങ്ങി  വെടിവെക്കുകയായിരുന്നെന്ന് ശര്‍മ പറഞ്ഞു. ഹെൽമെറ്റ്​ ധരിച്ചതിനാൽ അക്രമികളെ തിരിച്ചറിയാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശര്‍മക്ക്​ നേരെയുണ്ടായ ആക്രമണത്തി​​​​െൻറ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശര്‍മ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുന്നില്‍ വന്നു നില്‍ക്കുന്ന ബൈക്കില്‍നിന്ന് പുറകിലിരുന്നയാള്‍ ഇറങ്ങി കാറിനു നേരെ വെടിവെക്കുകയായിരുന്നു. ഉടന്‍തന്നെ ഇവര്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസ്​ രജിസ്റ്റര്‍ ചെയ്തു.

റോഡ്​സ്​ ആൻറികറപ്​ഷൻ ഒാർഗനൈസേഷൻ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനാണ്​ രാഹുൽ ശർമ്മ. ഡല്‍ഹിയിലെ പൊതുമരാമത്ത്​ വകുപ്പുമായി ബന്ധപ്പെട്ട് കെജ്​രിവാളി​നും ബന്ധുക്കൾക്കുമെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാളാണ് ശര്‍മ. 
 

Show Full Article
TAGS:PWD scam Rahul Sharma kejiriwal 
Web Title - Delhi PWD scam: Whistleblower Rahul Sharma’s car attacked
Next Story