Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ പബ് ഉടമ വെടിയേറ്റ് മരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിൽ പബ് ഉടമ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. ഷാലിമാർ ബാഗിലെ ഒാൺ ലോഞ്ച് പബ്ബിെൻറ സഹഉടമയായ നസീറാണ് വെടിയേറ്റ് മരിച്ചത്.
സി.സി.ടി.വി ദൃശ്യങ്ങളിൽ നസീർ തലക്ക് സമീപം തോക്ക് വെക്കുന്നതും പിന്നീട് പുക ഉയരുന്നതും വ്യക്തമാണ്. അബദ്ധത്തിൽ തോക്കിൽ നിന്ന് വെടിയേറ്റതാണെന്നാണ് സംശയം. ഉടൻ തന്നെ നസീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പബ്ബിലുണ്ടായിരുന്നവരും അബദ്ധത്തിലാണ് നസീറിന് വെടിയേറ്റതാണെന്ന് മൊഴി നൽകിയത് . സംഭവത്തിൽ ഷാലിമാർ ബാഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുൾപ്പടെ വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ കേസ് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാവു എന്ന് പൊലീസ് അറിയിച്ചു.
Next Story
