Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജന്തർമന്തർ പ്രതിഷേധം: കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോയ പൊലീസ് ബസിന്റെ താക്കോൽ ഊരിയെടുത്ത് യുവതി ഓടിരക്ഷപ്പെട്ടു

text_fields
bookmark_border
ജന്തർമന്തർ പ്രതിഷേധം: കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോയ പൊലീസ് ബസിന്റെ താക്കോൽ ഊരിയെടുത്ത് യുവതി ഓടിരക്ഷപ്പെട്ടു
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടയിൽ നാടകീയ രംഗങ്ങൾ. കസ്റ്റഡിയിലെടുത്ത സമരക്കാരുമായി നീങ്ങുകയായിരുന്ന പൊലീസ് ബസിന്റെ താക്കോൽ പ്രതിഷേധക്കാർ ഊരിയെടുത്ത് ഓടിരക്ഷപ്പെട്ടു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിന്നാലെ വഴിയിൽ കുടുങ്ങിയ ബസ് പൊലീസുകാർ ചേർന്ന് തള്ളി നീക്കുകയായിരുന്നു

നഗരത്തിൽ ശക്തമായ പൊലീസ് സന്നാഹത്തിനിടയിലാണ് ഈ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയത്. പ്രതിഷേധത്തിനിടെ നിരവധി പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായവരെയും കൊണ്ട് പുറപ്പെടാൻ തയാറെടുത്ത ​പൊലീസ് ബസിന് അടുത്ത് എത്തിയ യുവതി അതിവിദഗ്ദ്ധമായി താക്കോൽ കൈക്കലാക്കുകയായിരുന്നു. താക്കോൽ നഷ്ടപ്പെട്ടതോടെ ബസ് മുന്നോട്ട് എടുക്കാൻ കഴിയാതെ വഴിയിൽ കുടുങ്ങി. യുവതിയുടെ ഈ ധീരമായ നടപടിയെ അനുകൂലിച്ചും ഔദ്യോഗിക വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തതിലെ നിയമപ്രശ്നങ്ങളെ ചോദ്യംചെയ്തും സമൂഹമാധ്യമങ്ങളിൽ ആളുകൾ രണ്ട് ചേരിയിലാണ്. അതേസമയം വിഡിയോയുടെ ആധികാരികത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതിനിടയിൽ, ജന്തർ മന്ദറിലേക്ക് പ്രതിഷേധ മാർച്ച് നയിച്ച ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറയെ ​പൊലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികളും യുവജനങ്ങളും നടത്തുന്ന തുടർച്ചയായ മൂന്നാം ദിവസത്തെ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ആന്ധ്ര ഭവൻ സർക്കിളിന് സമീപത്തുനിന്നും മാർച്ച് ആരംഭിച്ചത്.

തെരഞ്ഞെടുപ്പ് കമീഷനെതിരെ ശക്തമായ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവർത്തകർ ജന്തർ മന്ദറിലേക്ക് നീങ്ങാൻ ശ്രമിച്ചെങ്കിലും ശക്തമായ ബാരിക്കേഡുകളും വൻ ​പൊലീസ് സന്നാഹവും ഉപയോഗിച്ച് ഉദ്യോഗസ്ഥർ ഇവരെ തടയുകയായിരുന്നു. നിശ്ചയിക്കപ്പെട്ട പ്രതിഷേധ മേഖലകൾ ലംഘിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ച പ്രക്ഷോഭകരെ പൊലീസ് തടയുകയും നേഹ ബോറ ഉൾപ്പെടെയുള്ള നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വൻ സുരക്ഷാ സന്നാഹത്തോടെ സെൻട്രൽ ഡൽഹി ഇപ്പോഴും കനത്ത ജാഗ്രതയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Protestor at Jantar Mantar takes bus key and flees; cops push bus after it gets stranded
Next Story