ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലും സമീപ നഗരങ്ങളിലും വായുമലിനീകരണം രൂക്ഷമാകുന്നു. ദീപാവലിക്ക് മുേമ്പ തന് നെ ഡൽഹിയിലെ വായു മലിനീകരണ തോത് ഉയരുകയാണ്. സമീപ നഗരങ്ങളായ ഗുഡ്ഗാവ്, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് നഗരങ്ങളെല്ലാം പുക നിറഞ്ഞ മൂടൽമഞ്ഞ് കണ്ടാണ് ഇന്ന് ഉണർന്നത്.
ഡൽഹിയിലെ വായുമലിനീകരണ തോത് കഴിഞ്ഞ ദിവസം വളരെ മോശം അവസ്ഥയിലേക്ക് എത്തിയിരുന്നു. വായു മലിനീകരണത്തിെൻറ തോത് പരിശോധിക്കുന്ന 37 സ്റ്റേഷനുകളിൽ 17 എണ്ണവും മലിനീകരണം അപകടമായ രീതിയിലേക്ക് ഉയർന്നുവെന്ന റിപ്പോർട്ടാണ് നൽകിയത്.
അതേസമയം, വിളപ്പെടുപ്പിന് ശേഷം ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കാൻ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാസ സാറ്റ്ലൈറ്റ് ചിത്രങ്ങൾ പുറത്ത് വിട്ടു. പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കുന്നത് ഡൽഹിയിലെ മലിനീകരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.