ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം കൊന്നത് 14,800 പേരെ
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം പതിനയ്യായിരത്തോളം പേരുടെ ജീവനെടുത്തതായി പഠനം. സൂക്ഷ്മ കണങ്ങൾ (പർട്ടിക്കുലേറ്റ് മാറ്റർ-പി.എം) മൂലമുള്ള മലിനീകരണം കാരണം 2016ൽ ഡൽഹിയിൽ 14,800 പേർ അകാലമരണത്തിന് വിധേയമാെയന്നാണ് കണ്ടെത്തൽ. തായ്്ലൻഡ്, സിംഗപ്പൂർ, െഎ.െഎ.ടി ബോംബെ എന്നിവിടങ്ങളിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ
ഏഷ്യയിലെ 13 നഗരങ്ങളിൽ മലിനീകരണം മൂലം 2016ലുണ്ടായ മരണങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഡൽഹിയിൽ ഇത്രയധികം പേർ പി.എം-2.5 മൂലം മരണപ്പെട്ടതെന്ന് കണ്ടെത്തിയത്. അന്തരീക്ഷത്തിലെ സൂക്ഷ്മ ദ്രവ, ഖര കണങ്ങളുടെ മിശ്രിതമാണ് പർട്ടിക്കുലേറ്റ് മാറ്റർ അഥവാ പി.എം. അവയിൽ തന്നെ 2.5 മൈക്രോമീറ്ററിൽ താഴെയുള്ള മലിനീകാരികളാണ് പി.എം-2.5. ശ്വാസകോശത്തിൽ അടിഞ്ഞുകൂടാൻ മാത്രം സൂക്ഷ്മമായ ഇവ പക്ഷാഘാതം, ശ്വാസകോശ അർബുദം, ശ്വാസകോശനാളീ രോഗങ്ങൾ തുടങ്ങിയവക്കിടയാക്കും. അന്തരീക്ഷ മലിനീകരണം മൂലമുള്ള മരണങ്ങളിൽ ഡൽഹിക്ക് മുന്നിൽ ബെയ്ജിങ്ങും ഷാങ്ഹായും മാത്രമാണുള്ളത്. ഇവിടങ്ങളിൽ യഥാക്രമം 18,200 പേരും 17,200 പേരുമാണ് 2016ൽ പി.എം-2.5 മലിനീകരണം മൂലം മരണപ്പെട്ടത്.
പഠനവിധേയമായ മറ്റ് ഇന്ത്യൻ നഗരങ്ങളിൽ മുംബൈയിൽ 10,500 പേരും കൊൽക്കത്തയിൽ 7300 പേരും ബംഗളൂരുവിലും ചെന്നൈയിലും 4800 പേരും അന്തരീക്ഷ മലിനീകരണം മൂലം അകാല ചരമമടഞ്ഞു. നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും വായുവിെൻറ ഗുണനിലവാരം ഉയർത്താനുമുള്ള അടിയന്തര നടപടികൾ എടുത്താലേ ഇത്തരം അകാലമരണങ്ങൾ ചെറുക്കാനാവൂ എന്ന് പഠന സംഘത്തിലെ ഗവേഷകരിലൊരാളായ കമൽ ജ്യോതി മാജി പറഞ്ഞു. എൽസ്വെയ്സ് പ്രോസസ് സേഫ്റ്റ് ആൻഡ് എൻവയൺമെൻറ് പ്രൊട്ടക്ഷൻ ജേണലിൽ ഈ പഠനം ഉടൻ പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
