Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ അന്തരീക്ഷ...

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം മുന്നറിയിപ്പുമായി വിദ​ഗ്​ധർ

text_fields
bookmark_border
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം മുന്നറിയിപ്പുമായി വിദ​ഗ്​ധർ
cancel

ന്യൂഡൽഹി:ഡൽഹിയിലെ ഉയർന്ന തോതിലുള്ള അന്തരീക്ഷ മലിനീകരണം കുട്ടികളിലും വ്യദ്ധൻമാരിലും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി വിദ​ഗ്​ധർ രംഗത്തെത്തി. ഇന്ത്യൻ ആർമിയിലെ ഡോക്​ടറും പ്രസിഡൻറി​​െൻറ സർജനുമായ ലെഫറ്റൻറ്​ ജനറൽ ബി.എൻ.ബി പ്രസാദ്​ സ്വകാര്യ ടെലിവിഷൻ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​.

ഇത്​ വ​ളരെ ഗൗരവതരമായ സാഹചര്യമാണ്​. മലിനീകരണത്തി​​െൻറ പ്രശ്​നം ഡൽഹിയിൽ മാത്രമല്ല ഇന്ത്യയിലെ മറ്റു പല പ്രധാന നഗരങ്ങിളിലെയും പ്രശ്​നമാണ്​. ലണ്ടൻ, ​ബീജിങ്​ പോലുള്ള വൻ നഗരങ്ങളും ഇതിൽ നിന്ന്​ മുക്​തമല്ല. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തി​​െൻറ തോത്​ അനുവദനീയമായതിൽ നിന്നും എത്രയോ കൂടുതലാണ്​.

അന്തരീക്ഷത്തിലുള്ള രാസവസ്​തുക്കളുടെ സാന്നിധ്യം ശ്വസനേന്ദ്രയങ്ങൾക്കുൾപ്പടെ ആരോഗ്യ   പ്രശ്​നങ്ങൾക്കു കാരണമാകും. കുട്ടികളിലും വൃദ്ധരിലും ഇത്​ ചിലപ്പോൾ മരണത്തിനു വരെ കാരണമായേക്കാമെന്ന​​​ും ഇവർ പറയുന്നു. രാവിലെ സ്​കുളുകളിൽ ​േപാകുന്ന കുട്ടിക​ളെ ഇത്​ ​െപട്ടന്നു തന്നെ ബാധിക്കാൻ സാധ്യതയുണ്ട്​. കാരണം കുട്ടികൾക്ക്​ രോഗ പ്രതിരോധ​ ശേഷി താരതമ്യേന കുറവായിരിക്കും. ഇവരിൽ  ജലദോഷം,പനി അലർജി പോലുള്ള ആരോഗ്യപ്രശ്​നങ്ങൾക്ക്​ കാരണമാവും. ലോകത്തിലെ പല വൻ നഗരങ്ങളും ഇൗ പ്രശ്​നം അനുഭവിച്ചിരുന്നു. കൃത്യമായ ബോധവൽക്കരണത്തിലുടെയാണ്​ അവരെല്ലാം ഇതിനെ മറികടന്നത്​. വരുകാലങ്ങളിൽ ഇന്ത്യ നേരിടാൻ പോകുന്ന എറ്റവും വലിയ പ്രശ്​നങ്ങളിലൊന്ന്​ അന്തരീക്ഷമലിനീകരണമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകുന്നു.  ദീപാവലിക്കു ശേഷമാണ്​ ഡൽഹിയിലെ മലിനീകരണത്തി​​െൻറ തോത്​ വൻതോതിൽ ഉയർന്നതായി കണ്ടെത്തിയത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lt Gen BNBM Prasad
News Summary - Delhi Pollution a 'Death Sentence' For Children and Aged: Military's Top Doctor
Next Story